India

തീവ്രവാദി നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ, കശ്മീരിലെന്നപോലെ നിങ്ങളുടെ സ്വപ്നങ്ങളിലും പ്രത്യക്ഷപ്പെടും ; രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

Published by

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളെയും വികസനത്തെയും കുറിച്ച് സംസാരിക്കുന്നതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . മോദി സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ അംഗീകരിക്കാൻ രാഹുൽ ഗാന്ധി വിസമ്മതിച്ചുവെന്ന് അമിത് ഷാ ആരോപിച്ചു.

“ആരെങ്കിലും കറുത്ത കണ്ണട ധരിച്ച് ഇരിക്കുകയാണെങ്കിൽ, അവർക്ക് എങ്ങനെ വികസനം കാണിക്കാൻ കഴിയും. അവർ നമ്മളോട് ചോദിക്കുന്നു – ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം എന്താണ് സംഭവിച്ചത്?’ സാഹേബ്, തുറന്ന ഹൃദയവും വ്യക്തമായ കാഴ്ചപ്പാടും ഉള്ളവർക്ക് മാത്രമേ വികസനം കാണാൻ കഴിയൂ. കറുത്ത കണ്ണട ധരിച്ച് കണ്ണുകൾ അടച്ച് ഇരിക്കുന്നവർക്ക് ജമ്മു കശ്മീരിലെ പുരോഗതി കാണാൻ കഴിയില്ല.

ഒരു നേതാവ് കശ്മീരിൽ പോയി അവിടെ ആസ്വദിച്ചു. അദ്ദേഹം മഞ്ഞു കൊണ്ട് ഹോളി കളിച്ചു. തുടർന്ന് അവിടെ തീവ്രവാദികളെ കണ്ടതായി ആ നേതാവ് അവകാശപ്പെട്ടു. ഒരു തീവ്രവാദി നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ, അവൻ കശ്മീരിലെന്നപോലെ നിങ്ങളുടെ സ്വപ്നങ്ങളിലും പ്രത്യക്ഷപ്പെടും.രാഷ്‌ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പിന്തുണയുള്ള തീവ്രവാദം രാജ്യത്ത് വളരാൻ ഞാൻ അനുവദിക്കില്ല‘ – അമിത് ഷാ പറഞ്ഞു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by