ന്യൂദല്‍ഹി: മാര്‍ച്ച് 24,25 തീയതികളില്‍ പ്രഖ്യാപിച്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചതായി തൊഴിലാളി സംഘടനകള്‍ അറിയിച്ചു. ബാങ്ക് യൂണിയനുകളും ഇന്ത്യന്‍ ബാങ്ക് അസോസിയേഷനും ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് പിന്നാലെയാണ് പണിമുടക്ക് മാറ്റിവെച്ചതായി യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് അറിയിച്ചത്. ബാങ്കിംഗ് മേഖലയില്‍ ആഴ്ചയില്‍ അഞ്ചുദിവസം മാത്രം ജോലി, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പുറംകരാര്‍ സംവിധാനവും ന്യായമല്ലാത്ത തൊഴില്‍ രീതികളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബാങ്കിംഗ് സംഘടനകള്‍ സംയുക്തമായി പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഏപ്രില്‍ മൂന്നാംവാരം വിഷയത്തിന്മേല്‍ തുടര്‍ ചര്‍ച്ച നടത്തും. സാമ്പത്തികവര്‍ഷത്തിന്റെ അവസാന പ്രവൃത്തിദിനങ്ങളില്‍ സമരം പ്രഖ്യാപിച്ച സംഘടനകളുടെ നടപടി ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: