ന്യൂഡൽഹി : ഉത്തർപ്രദേശിലെ പല ജില്ലകളിലും പള്ളികൾക്കും മദ്രസകൾക്കും എതിരെ നടപടി സ്വീകരിച്ചുവരുന്നു. ഇപ്പോള്‍ കുശിനഗറില്‍ സർക്കാർ ഭൂമിയിൽ കെട്ടി ഉയർത്തിയ പള്ളിയും അതിനോടനുബന്ധിച്ചുള്ള ഈദ്ഗാഹും , മദ്രസയും പൊളിച്ചുമാറ്റാന്‍ യുപി സർക്കാർ നോട്ടീസ് നൽകി.
ഗാഡിയ മസ്ജിദും ഈദ്ഗയും ഒഴിപ്പിക്കാൻ 2025 ജനുവരി 27 ന് തഹസിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് നീക്കം ചെയ്യുന്നതിനായി തഹസിൽ ഭരണകൂടം പള്ളിയുടെ ചുമരിൽ നോട്ടീസ് പതിച്ചിട്ടുണ്ട്.
കൈയേറ്റം സ്വന്തമായി നീക്കം ചെയ്യാൻ മസ്ജിദ് മാനേജ്‌മെന്റിന് 2025 ഏപ്രിൽ 08 വരെ സമയം നൽകിയിട്ടുണ്ടെന്ന് നോട്ടീസിൽ പറയുന്നു. ഇതിനു ശേഷവും സർക്കാർ ഭൂമി ഒഴിപ്പിച്ചില്ലെങ്കിൽ സർക്കാർ ബുൾഡോസറിലൂടെ കൈയേറ്റം നീക്കം ചെയ്യുമെന്നും നോട്ടീസിൽ പറയുന്നു.ഹിന്ദു സേന പ്രവർത്തകനായ അരവിന്ദ് കിഷോർ ഷാഹിയാണ് ഇതു സംബന്ധിച്ച പരാതി നൽകിയത്.പള്ളിക്കൊപ്പം അവിടെ ഒരു മദ്രസയും , ഈദ്ഗാഹും നിർമ്മിച്ചിട്ടുണ്ടെന്നും അരവിന്ദ് കിഷോർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: