ചെന്നൈ: ഭാര്യ അശ്ലീല വിഡിയോ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും വിവാഹമോചനത്തിനുള്ള കാരണമല്ലെന്ന് മദ്രാസ് ഹൈകോടതി. വിവാഹമോചനം അനുവദിക്കാൻ വിസമ്മതിച്ച കീഴ്‌കോടതിയുടെ വിധിക്കെതിരെ യുവാവ് നൽകിയ അപ്പീൽ തള്ളിയാണ് ഹൈകോടതി വിധി. ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥന്‍, ആര്‍. പൂര്‍ണിമ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തീർപ്പാക്കിയത്.
വിവാഹമോചനം അനുവദിക്കാൻ ഭാര്യയുടെ ക്രൂരതകളെന്ന് പറഞ്ഞ് നിരവധി കാര്യങ്ങൾ യുവാവ് ഹരജിയിൽ വിവരിച്ചിരുന്നു. അശ്ലീല വീഡിയോ കണ്ട് സ്വയംഭോഗം ചെയ്യുന്നതിന് ഭാര്യ അടിപ്പെട്ടതായി ഭർത്താവ് ഹരജിയിൽ ആരോപിച്ചിരുന്നു.
അശ്ലീല വീഡിയോകളോടുള്ള ആസക്തി മോശമാണെന്നും ന്യായീകരിക്കാൻ കഴിയില്ലെന്നും എന്നാൽ അത് വിവാഹമോചനത്തിനുള്ള നിയമപരമായ കാരണമല്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹത്തിനു ശേഷവും ഒരു സ്ത്രീ അവളുടെ വ്യക്തിത്വം നിലനിർത്തുന്നു എന്നും ഒരു വ്യക്തിയെന്ന നിലയിലുള്ള അവളുടെ അടിസ്ഥാന സ്വത്വം ഒരു സ്ത്രീ എന്ന നിലയിൽ അവളുടെ ഇണയുടെ പദവിയിൽ ഒതുങ്ങുന്നില്ല എന്നും കോടതി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: