ബെംഗളൂരു: കർണാടക മന്ത്രിയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമം. സഹകരണ വകുപ്പ് മന്ത്രി കെ. എൻ. രാജണ്ണക്ക് നേരെയാണ് ഹണി ട്രാപ്പ് ശ്രമം നടന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജർഖിഹോളിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവത്തിൽ ഉന്നതല അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. ഹണി ട്രാപ്പിൽ മന്ത്രിയെ കുടിക്കാൻ രണ്ട് തവണയാണ് അജ്ഞാതർ ശ്രമം നടത്തിയത്. എന്നാൽ രണ്ട് തവണയും ഇത് വിജയിച്ചില്ലെന്ന് സതീഷ് ജാർഖിഹോളി പറഞ്ഞു.
മുൻപും ഇത്തരത്തിൽ നേതാക്കളെ ഹണി ട്രാപ്പിൽ കുടുക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. ഇതിനെതിരെ കൃത്യമായ നടപടിയുണ്ടാകണമെന്നും സതീഷ് പറഞ്ഞു. പാർട്ടിഭേതമന്യേ നേതാക്കൾ ഹണി ട്രാപ്പിന് ഇരകളായിട്ടുണ്ട്. സംഭവത്തിൽ ആഭ്യന്തര മന്ത്രിയോടും മുഖ്യമന്ത്രി സിദ്ധരാമയ്യയോടും സംസാരിച്ചിട്ടുണ്ടെന്നും വിഷയത്തിൽ പരാതി നൽകാനും അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരയാക്കപ്പെട്ട നേതാവിനോട് മുൻപോട്ട് വന്ന് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ ശരിയായ അന്വേഷണം നടക്കുകയുള്ളൂവെന്ന് ആഭ്യന്തര മന്ത്രി പരമേശ്വര പറഞ്ഞു. അതേസമയം മന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ ഹണി ട്രാപ് ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: