തളിപ്പറമ്പ് : ലേഡി കാഷ്യറെ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് പിടിയില്‍. അരങ്ങം സ്വദേശി അനുപമയെയാണ് എസ്ബിഐ പൂവ്വം ശാഖയില്‍ കയറി ഭര്‍ത്താവ് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ അനുപമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് അനുരൂപിനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടശേഷം പോലീസിന് കൈമാറുകയായിരുന്നു. വാഹന ഷോറൂമിലെ ജീവനക്കാരനാണ് അറസ്റ്റിലായ അനുരൂപ്.
വ്യാഴാഴ്ച ഉച്ചയ്‌ക്ക് ശേഷം ബാങ്കില്‍ എത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിച്ചു നിറുത്തി സംസാരിക്കുന്നതിനിടെ കയ്യില്‍ കരുതിയിരുന്ന കത്തിക്ക് വെട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബാങ്കിലേക്ക് ഓടിക്കയറിയ അനുപമയെ പിന്തുടര്‍ന്നും ഇയാള്‍ വെട്ടി. കുടുംബ പ്രശ്നമാകാം ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: