Kerala

പുതിയ അധികാരസ്ഥാനങ്ങള്‍ വേണ്ട, വാഴിക്കല്‍ ചടങ്ങില്‍ നിന്ന് പിന്മാറണം: മുന്നറിയിപ്പുമായി കത്തോലിക്ക ബാവ

Published by

കോട്ടയം: മലങ്കര സഭയില്‍ സമാന്തര ഭരണത്തിനും സമാധാനം തകര്‍ക്കാനുമായി ബദല്‍ അധികാര കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ പ്രതിഷേധമറിയിച്ച് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ത്രിതീയന്‍ കതോലിക്ക ബാവ. ഇഗ്‌നാത്യോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ, ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭ തലവന്മാര്‍ എന്നിവര്‍ക്ക് അയച്ച കത്തിലാണ് ഈ മുന്നറിയിപ്പ്. വാഴിക്കല്‍ ചടങ്ങില്‍ നിന്ന് പിന്മാറണമെന്നും ഗൗരവപൂര്‍വ്വം ഈ വിഷയത്തെ കാണണമെന്നും കത്തില്‍ പറയുന്നു
മലങ്കര സഭയില്‍ ഉണ്ടായ വിഭജനത്തെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നതാണ് പുതിയ നീക്കമെണ് കതോലിക്ക ബാവ ചൂണ്ടിക്കാട്ടി. മലങ്കര സഭയുടെ 1934ലെ ഭരണഘടനയെ കീഴ് കോടതികള്‍ മുതല്‍ പരമോന്നത കോടതികള്‍ വരെ പരിശോധിച്ച് ആധികാരികം എന്ന അംഗീകരിച്ചതാണ്. പുതിയ അധികാരസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നത് രാജ്യത്തെ നിയമത്തിന് വിരുദ്ധമാണ് . സമാധാന ശ്രമങ്ങള്‍ക്കുള്ള സന്നദ്ധത അറിയിച്ചിട്ടും അതിനോട് പ്രതികരിക്കാതെ സമാന്തര ഭരണവുമായി മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നത് ഖേദകരമാണെന്ന് കത്തില്‍ പറയുന്നു

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക