ലക്നൗ : വിദേശ ആക്രമണകാരികളെ മഹത്വപ്പെടുത്തുന്നത് രാജ്യദ്രോഹമാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .ബഹ്റൈച്ചിലെ മിഹിപൂർവ തെഹ്സിൽ പൊതുപരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ലോകം ഇന്ത്യയുടെ സനാതന സംസ്കാരത്തെ പ്രശംസിക്കുന്നു. ഓരോ പൗരന്റെയും കടമയും അതുതന്നെയാണ്. ഒരു അധിനിവേശകനെയും മഹത്വപ്പെടുത്തരുത്. പുതിയ ഇന്ത്യ അധിനിവേശകരെ അംഗീകരിക്കില്ല. അധിനിവേശകനെ മഹത്വപ്പെടുത്തുന്നത് രാജ്യദ്രോഹമാണ് .‘ യോഗി പറഞ്ഞു.
മഹാരാജ സുഹെൽദേവിനെയും ഋഷി ബാലാർക്കിനെയും ബഹ്റൈച്ചിന്റെ വ്യക്തിത്വമായി വിശേഷിപ്പിച്ച മുഖ്യമന്ത്രി യോഗി,സയ്യിദ് സലാർ മസൂദ് ഗാസിയുടെ പേര് പരാമർശിക്കാതെ, ബഹ്റൈച്ചിലെ വിദേശ ആക്രമണകാരികളെ മഹാരാജ സുഹെൽദേവ് പരാജയപ്പെടുത്തിയെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: