ലക്നൗ ; ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ അനധികൃതമായി നിർമ്മിച്ച മസ്ജിദിനെതിരെ ഗ്രാമവാസികൾ ഒറ്റക്കെട്ടായി രംഗത്ത് . ഭദോഹി ജില്ലാ കളക്ടറേറ്റിൽ അവർ കുത്തിയിരിപ്പ് സമരം നടത്തി.നിർമ്മാണത്തിലിരിക്കുന്ന പള്ളി ഉടൻ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകളും വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട് . ഭദോഹി ജില്ലയിലെ സൂര്യവാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ജോധ്പൂർ ഗ്രാമത്തിലാണ് അനധികൃതമായി മസ്ജിദ് നിർമ്മിക്കുന്നത്.
മുസ്ലീം വിശ്വാസികൾ അധികം ഇല്ലാത്ത ഗ്രാമത്തിൽ, ഹിന്ദുക്കൾക്കിടയിൽ അനധികൃതമായി പള്ളി നിർമ്മിക്കുന്നത് ഹിന്ദു വിശ്വാസത്തെ പരിഹസിക്കലാണെന്ന് ഗ്രാമവാസികൾ പറയുന്നു. നേരത്തെ, ഗ്രാമവാസികളുടെ പരാതികളെത്തുടർന്ന്, ഭരണകൂടം പള്ളിയുടെ നിർമ്മാണം നിർത്തിവച്ചിരുന്നു. എന്നാൽ ഹോളിക്ക് ഒരു ദിവസം മുമ്പ് അവിടെ നമസ്കാരം നടന്നു, അതോടെ നിർമ്മാണവും പുനരാരംഭിച്ചു.
പള്ളി പൊളിച്ചുമാറ്റിയില്ലെങ്കിൽ അതേ സ്ഥലത്ത് തന്നെ ഭജനയും ഹനുമാൻ ചാലിസയും ചൊല്ലുമെന്ന് ഗ്രാമവാസികൾ മുന്നറിയിപ്പ് നൽകി
പ്രതികരിക്കാൻ ഇവിടെ എഴുതുക: