തിരുവനന്തപുരം: സംസ്ഥാനത്തെ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധനയ്‌ക്ക് എത്തുന്ന ജിഎസ്ടി ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങുന്നതിന് മുമ്പും ശേഷവും ബന്ധപെട്ട രേഖകള്‍ വ്യാപാരിയേയോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരെയോ കാണിച്ച് ബോധ്യപ്പെടുത്തണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍. ഉദ്യോഗസ്ഥരെ തിരിച്ചറിയുന്ന രേഖകളും പരിശോധനയ്‌ക്കായി ചുമതലപ്പെടുത്തപ്പെട്ട സ്ഥാപനങ്ങള്‍ ഏതൊക്കെ എന്നുമുള്ള ഔദ്യോഗിക രേഖകള്‍ ഇതിലുണ്ടാവണം. ഇതു സംബന്ധിച്ച് വ്യാപാരിക്ക് ഭാവിയില്‍ സംശയമുണ്ടായാലോ അതിന്റെ പകര്‍പ്പ് കാണണമെന്ന് ആവശ്യപ്പെട്ടാലോ അവ സാക്ഷ്യപ്പെടുത്തി നല്കുകയും വേണം. വിവരാവകാശ നിയമം വഴി ആവശ്യപ്പെട്ടാല്‍ എത്രയും വേഗം നല്കണം. 30 ദിവസം കഴിഞ്ഞാല്‍ സൗജന്യമായി നല്‍കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ.എ.എ. ഹക്കിം ഉത്തരവായി.
ഇതു നല്‍കുകവഴി വകുപ്പിന്റെ ഔദ്യോഗിക ജോലികള്‍ക്ക് ഒരു തടസ്സവും ഉണ്ടാകാനില്ല . നല്‍കാതിരിക്കുന്നത് വ്യാപാരിക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയുടെ നിഷേധമാകുമെന്നും അത് ശിക്ഷാര്‍ഹമാണെന്നും ഉത്തരവില്‍ പറയുന്നു.
കൊല്ലം ചാമക്കട ബോബി സ്‌റ്റോറിന്റെ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനക്കുള്ള ഉത്തരവിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടത് കൊട്ടാരക്കര ജിഎസ്ടി ഇന്റലിജന്‍സും എന്‍ഫോഴ്‌സ് മെന്റും വിഭാഗം നിരസിച്ചിരുന്നു. തുടര്‍ന്ന് വിവരാവകാശ കമ്മിഷന് ലഭിച്ച അപ്പീല്‍ അനുവദിച്ചാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: