വെസ്റ്റ് സിംഗ്ഭും : ജാർഖണ്ഡിൽ ആദിവാസി സമുദായത്തിൽ നിന്നുള്ള ഇരുനൂറോളം പേർ സനാതന മതത്തിലേക്ക് മടങ്ങിയെത്തി. ഗോയിൽകേര ബ്ലോക്കിലെ പാർലിപോസ് ഗ്രാമത്തിലെ 68 കുടുംബങ്ങളിലെ 200 ഓളം പേരാണ് ഹിന്ദുമതം സ്വീകരിച്ചത്.
മതപരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ആളുകൾ നൽകിയ വ്യാജ വാഗ്ദാനങ്ങളിൽപ്പെട്ടാണ് ഇവരുടെ പൂർവ്വികർ നേരത്തെ മറ്റ് മതങ്ങൾ സ്വീകരിച്ചത്. ജഗദ്ഗുരു ശങ്കരാചാര്യ സദാനന്ദ് ജി മഹാരാജ് പവിത്രമായ ഗംഗാജലം നൽകിയാണ് അവരെ സ്വാഗതം ചെയ്തത് . വിശ്വ കല്യാൺ ആശ്രമമാണ് പരിപാടി സംഘടിപ്പിച്ചത്.
ജഗദ്ഗുരു ശങ്കരാചാര്യ അടുത്തിടെ ജില്ലയിലെ നിരവധി ഗ്രാമങ്ങളിലെ വനവാസി സമൂഹത്തിൽ നിന്നുള്ള നിരവധി പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തിരുന്നു. സനാതന മതത്തിലേക്ക് മടങ്ങിയവർ ശങ്കരാചാര്യരുടെ സന്ദേശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണെന്ന് പറയപ്പെടുന്നു.
ജാർഖണ്ഡ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസികളെ ജോലി, ആരോഗ്യ സംരക്ഷണം, സാമ്പത്തിക സഹായം, കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം എന്നിവ വാഗ്ദാനം ചെയ്താണ് മിഷനറിമാർ അടക്കം മതം മാറ്റുന്നത് . പ്രാദേശിക ഹിന്ദു പ്രവർത്തകർ പലപ്പോഴും വ്യാപകമായ മതപരിവർത്തനത്തെക്കുറിച്ച് ബോധവത്ക്കരണം നടത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: