വെഞ്ഞാറമൂട് : പിറവം സെന്റ് ജോസഫ് എച്ച്എസിലെ പ്രഥമാധ്യാപകനെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം വിജിലസ് പൊളിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതേസ്‌കൂളിലെ പിടിഎ പ്രസിഡന്റ് അടക്കം നാല് പേര്‍ പിടിയിലായി. പിടിഎ പ്രസിഡന്റ് ദേവികുളം ബൈസന്‍ബാലി ഞാറ്റുതൊടിയില്‍ വീട്ടില്‍ പ്രസാദ്(50), മലയിന്‍കീഴ് പാരിജാതത്തില്‍ രാകേഷ്,ഓണക്കൂര്‍ ചിറക്കത്തോട്ടം അനീഷ് (45),പെരുമ്പടവം തട്ടേല്‍ വീട്ടില്‍ ബിജു തങ്കപ്പന്‍ എന്നിവരാണ് വിജിലന്‍സിന്റെ പിടിയിലായത്.
പിറവം സെന്റ് ജോസഫ് എച്ച്എസിലെ പ്രഥമാധ്യാപകനായ ഡാനിയല്‍ ദേവസ്യയാണ് പരാതിക്കാരര്‍. ഇദ്ദേഹത്തിനെതിരെ പ്രതികള്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ വ്യാജ പരാതികള്‍ നല്‍കുകയും ഇത് പറഞ്ഞ് ഭീഷണിപ്പെടുത്തി വരികയുമായിരുന്നു. ഇതോടെ സഹികെട്ട് അധ്യാപകന്‍ വിജിലന്‍സിന്‍ പരാതി നല്‍കി. തുടര്‍ന്ന് ഒത്തുതീര്‍പ്പെന്ന നിലയില്‍ രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിക്കാനും കൈപ്പറ്റുന്നതിന് ചൊവ്വാഴ്ച രാത്രി വെഞ്ഞാറമൂട്ടിലുള്ള ഇന്ത്യന്‍ കോഫി ഹൗസിലെത്തണമെന്ന് അറിയിക്കാനും വിജിലന്‍സ് സംഘം നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് കോഫി ഹൗസില്‍ പണം കൈപ്പാനെത്തിയ സംഘത്തിന് വിജിലന്‍സ് സംഘം നല്‍കിയ രണ്ട് ലക്ഷം രൂപ അധ്യാപകന്‍ കൈമാറി. പിന്നാലെ നാല്‍വര്‍ സംഘത്തെ വിജിലന്‍സ് പിടികൂടുകുയായിരുന്നു. രാജേഷ് റോഷന്‍ വിദ്യാഭ്യാസ വകുപ്പില്‍ ജീവനക്കാരനാണന്ന് തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: