മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റില്‍
മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കളിക്കാനാവില്ല. ബിസിസിഐ വിലക്കുള്ളതിനാലാണ് താരത്തിന് കളിക്കാന്‍ സാധിക്കാത്തത്.
കഴിഞ്ഞ സീസണ്‍ ഐപിഎലിലെ ടീമിന്റെ അവസാന കളിയില്‍ മുംബൈ ഫീല്‍ഡ് ചെയ്യുന്നതിനിടെ അവസാന ഓവര്‍ തീര്‍ക്കാന്‍ കൂടുതല്‍ സമയം എടുത്തതിലുള്ള നപടിയാണിത്. അന്ന് കൊല്‍ക്കത്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ(എല്‍എസ്ജി)തിരായ മത്സരത്തിനിടെയാണ് അവസാന ഓവര്‍ എറിയാന്‍ ഒന്നര മുതല്‍ രണ്ട് മിനിറ്റ് വരെ സമയം അധികം വേണ്ടിവന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിസിസിഐ അന്ന് ടീമിനെ നയിച്ച ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. നടപടിക്ക് വിധേയനായ ഹാര്‍ദിക്കിന് തൊട്ടടുത്ത ഐപിഎല്‍ മത്സരം നഷ്ടമാകും എന്നാണ് ശിഷ. ഇതിനാലാണ് ആദ്യത്തെ മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവരുന്നത്.
ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവ് ആയിരിക്കും ആദ്യമത്സരത്തില്‍ മുംബൈയെ നയിക്കുക. ഭാരത ക്രിക്കറ്റ് ടീമിനെ നയിച്ച് മികച്ച റിക്കാര്‍ഡുള്ള താരമാണ് സൂര്യകുമാര്‍ യാദവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: