പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകളാണ് ശരിയെന്നു തിരിച്ചറിഞ്ഞ് മോദിയെ പ്രകീര്‍ത്തിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ അഭിനന്ദിക്കുന്നതായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. ശബരിമല ദര്‍ശനത്തിന് എത്തിയ കേന്ദ്രമന്ത്രി പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് തരൂരിനെ അഭിനന്ദിച്ചത്.
തരൂരിന്റെത് ഒരു തുടക്കം മാത്രം. അദ്ദേഹത്തിന്റെ ധൈര്യവും പ്രശംസനീയം.
എല്ലാ കോണ്‍ഗ്രസ് നേതാക്കന്മാരും വൈകാതെ മോദിയെ പ്രകീര്‍ത്തിക്കും.അധികം വൈകാതെ രാഹുല്‍ ഗാന്ധിക്ക് അര്‍ബന്‍ നക്‌സലിസത്തിന്റെ കൊടിയുമായി ഒറ്റയ്‌ക്ക് നില്‍ക്കേണ്ടിവരുമെന്ന് ഷെഖാവത് പറഞ്ഞു.
ശശി തരൂരിന്റെ നരേന്ദ്ര മോദി സ്തുതി രാഹുല്‍ഗാന്ധിയുടെ മുഖത്തേറ്റ അടിയാണെന്ന് കേന്ദ്രമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. വിദേശത്ത് സഞ്ചരിച്ച് രാഹുല്‍ ഭാരതത്തെ അപമാനിക്കുമ്പോഴാണ് ശശിതരൂര്‍ സത്യം വിളിച്ചു പറഞ്ഞതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
തരൂരിനെ ഇനി കോണ്‍ഗ്രസില്‍ വെച്ചുകൊണ്ടിരിക്കുമോ എന്ന് കണ്ടറിയണം. തരൂര്‍ ബിജെപിയിലേക്ക് വരുമോ എന്നുള്ളതൊന്നും ചര്‍ച്ച ചെയ്യേണ്ട കാര്യമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: