കൊൽക്കത്ത : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് തന്നെ പേടിയാണെന്ന് പറഞ്ഞ ടിഎംസി എംപി സാകേത് ഗോഖലെയ്‌ക്ക് കണക്കിന് കൊടുത്ത് അമിത് ഷാ.പശ്ചിമ ബംഗാളിൽ സിബിഐ പ്രത്യേക കോടതികൾ ഇല്ലാത്തതാണ് സിബിഐ കേസുകൾ കെട്ടിക്കിടക്കാൻ ഇടയാക്കുന്നതെന്ന് സാകേത് ഗോഖലെ ഇന്ന് രാജ്യസഭയിൽ ചർച്ചയ്‌ക്കിടെ പറഞ്ഞിരുന്നു.
സിബിഐ തന്റെ മന്ത്രാലയത്തിന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് പറഞ്ഞ അമിത് ഷാ ചർച്ചയുടെ ശ്രദ്ധാകേന്ദ്രത്തിൽ നിന്ന് വ്യതിചലിച്ചതിന് ഗോഖലെയെ വിമർശിക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് തന്നെ അമിത്ഷായ്‌ക്ക് പേടിയാണെന്ന് സാകേത് ഗോഖലെ പറഞ്ഞത്.
അതിന് മറുപടിയായി, ആരുടെയും ഔദാര്യം കൊണ്ടല്ല, ഏഴ് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചാണ് താൻ രാജ്യസഭയിൽ വന്നതെന്ന് അമിത് ഷാ പറഞ്ഞു . താൻ സ്വതന്ത്രമായി തന്റെ നിലപാട് വ്യക്തമാക്കും, അതിനു ആരെയും ഭയപ്പെടില്ലെന്നും അമിത് ഷാ പറഞ്ഞു.
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പ് അക്രമത്തിൽ കോടതി ഉത്തരവിട്ട കേസുകളിൽ പലതും അവിടെ കെട്ടിക്കിടക്കുകയാണെന്നും അവിടെ ബിജെപി അനുയായികൾ ആക്രമിക്കപ്പെട്ടുവെന്നും അമിത് ഷാ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: