കൊച്ചി : ഈങ്ങാപുഴയിൽ ലഹരിക്കടിമയായ ഭർത്താവിന്റെ ആക്രമണത്തിൽ 21 കാരി കൊല്ലപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . ഷിബില മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞ ശേഷമാണ് യാസിറിനൊപ്പം ഒളിച്ചോടിയത്.
ഇരുവരും തമ്മിലുള്ള ബന്ധത്തെ വീട്ടുകാരും എതിർത്തിരുന്നു. ബന്ധം അവസാനിപ്പിച്ചുവെന്ന് കണ്ടാണ് മറ്റൊരാളുമായി ഷിബിലയുടെ നിക്കാഹ് നടത്തിയത് . എന്നാൽ യാസിറുമായി ബന്ധം തുടർന്ന ഷിബില ഒടുവിൽ യാസിറിനൊപ്പം ഒളിച്ചോടുകയായിരുന്നു. ‘ഉപ്പയുടെ കൈ തട്ടിമാറ്റി ഓനൊപ്പം ഇറങ്ങിത്തിരിച്ച കുട്ടിയാണ്, അവന്‍ പണ്ടെ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നവരായിരുന്നു, അവന്റെ കൂടെ പോവല്ലെ മോളെയെന്ന് പറഞ്ഞതാണ്’ നാട്ടുകാര്‍ പറയുന്നു.
എന്നാൽ ഒളിച്ചോടി അധികം വൈകും മുൻപ് തന്നെ ഇരുവരും തമ്മിൽ വഴക്കുകൾ പതിവായി. ഒരുമിച്ചുള്ള ജീവിതം മടുത്തതോടേ മകളെയും കൂട്ടി ഷിബില സ്വന്തം വീട്ടിലേയ്‌ക്ക് മടങ്ങി. ബന്ധം വേർപെടുത്താനും തീരുമാനിച്ചിരുന്നു. ഒരുമിച്ച് ജീവിക്കാൻ താല്പര്യമില്ലെന്ന് ഷിബില പല തവണ യാസിറിനോട് പറഞ്ഞിരുന്നു. യുവതിയെ കൊല്ലുമെന്ന് ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: