നാഗ്പൂർ ; നൂറോളം വരുന്ന മതമൗലികവാദികളുടെ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് നാഗ്പൂർ ഡിസിപി നികേതൻ കദം . മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരത്തെച്ചൊല്ലിയുള്ള തർക്കത്തിനു പിന്നാലെയാണ് മഹാരാഷ്ട്രയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത് .നിരവധി വാഹനങ്ങളും വീടുകളും കത്തിച്ചു. ഈ അക്രമത്തിൽ, ഡിസിപി നികേതൻ കദമിനെ മുസ്ലീങ്ങൾ കോടാലി കൊണ്ട് ആക്രമിച്ചു.
ഒരു തെരുവിൽ നിന്ന് പെട്ടെന്ന് 100 ഓളം വരുന്ന മൗലികവാദികളുടെ ജനക്കൂട്ടം വന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.‘ ആ ആളുകളുടെ കൈകളിൽ ആയുധങ്ങളും പെട്രോളും വടികളും ഉണ്ടായിരുന്നു.ഞാൻ തടയാൻ ശ്രമിച്ചപ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് ചിലർ പിൻവാങ്ങി .എന്നാൽ ഈ സമയത്ത്, ആരോ പിന്നിൽ നിന്ന് വന്ന് കോടാലി കൊണ്ട് എന്നെ അടിച്ചു. എന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു, പക്ഷേ എന്റെ ടീമിലെ മറ്റാർക്കും പരിക്കേറ്റില്ല . ‘ അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: