തിരുവനന്തപുരം: സാംസ്കാരിക ആദ്ധ്യാത്മിക മേഖലയിലെ പ്രവർത്തനങ്ങൾ പരിഗണിച്ചു കൊണ്ട് ഗോ തീർത്ഥം ട്രസ്റ്റ് യുവ പ്രഭാഷകർക്കായി നൽകി വരുന്ന വ്യാസ കീർത്തി പുരസ്കാരത്തിനു ജി എം മഹേഷ് അർഹനായി. കരുമം ചെറുകര ശ്രീ ആയിരവല്ലി തമ്പുരാൻ ക്ഷേത്ര സന്നിധിയിൽ വച്ചു അനന്തപുരി തെയ്യാട്ട മഹോത്സവ വേദിയിൽ മാർച്ച് 19 നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി ജി എം മഹേഷിന് പുരസ്കാരം സമർപ്പിക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കേരളത്തിനകത്തും പുറത്തുമായി രണ്ടായിരത്തിലധികം ക്ഷേത്രങ്ങളിൽ ആദ്ധ്യാത്മിക പ്രഭാഷണങ്ങളും സാംസ്കാരിക ആദ്ധ്യാത്മിക വിഷയങ്ങളിൽ നിരവധി പ്രബന്ധവതരണവും ജി.എം മഹേഷ് നടത്തിയിട്ടുണ്ട്. കോളമിസ്റ്റ് പ്രഭാഷകൻ സാമൂഹ്യ നിരീക്ഷകൻ സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ മേഖലകളിൽ സുപരിചിതനായ ജി എം മഹേഷ് കേന്ദ്ര കായിക യുവജന ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള നെഹ്റു യുവകേന്ദ്രയുടെ സെലെക്ഷൻ ബോർഡ് മെമ്പർ പ്രമുഖ ആദ്ധ്യാത്മിക സാംസ്കാരിക മാസിക ആയ ഋഷി പ്രസാദത്തിന്റെ ചീഫ് എഡിറ്റർ എന്നി നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിൻറെ കീഴിലുള്ള CBFC യുടെ ഫിലിം സെൻസർ ബോർഡ് മെമ്പർ തപസ്യ കലാ സാഹിത്യ വേദിയുടെ സംസ്ഥാന സെക്രട്ടറി തുടങ്ങി ചുമതലകളിൽ പ്രവർത്തിച്ചു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: