Kerala

ജന്മഭൂമി സുവര്‍ണ്ണ ജൂബിലി: പിന്തുണ അറിയിച്ച് കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്‌

Published by

 

തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിക്ക് കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ പിന്തുണ. പരിപാടിയുടെ ഭാഗമായി നടക്കുന്ന എക്‌സിബിഷനില്‍ ടൂറിസം വകുപ്പ് പ്രത്യേക പവലിയന്‍ ഒരുക്കും. കള്‍ച്ചറല്‍ പരിപാടിക്കുള്ള കലാകാരന്മാരെ സാസ്‌ക്കാരിക വകുപ്പ് ലഭ്യമാക്കും.
കേന്ദ്ര ടൂറിസം, സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെ സന്ദര്‍ശിച്ച് ജന്മഭൂമി പ്രതിനിധികളായ പി ശ്രീകുമാര്‍, ആര്‍ പ്രദീപ് എന്നിവര്‍ പരിപാടിയുടെ രൂപരേഖ കൈമാറി. ജൂബിലി ആഘോഷങ്ങള്‍ക്ക് ആശംസ നേര്‍ന്ന മന്ത്രി പങ്കെടുക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. ബിജെപി അധ്യക്ഷന്‍ കെ സൂരേന്ദ്രന്‍, നേതാക്കളായ വി വി രാജേഷ്, അഡ്വ ബി രാധാകൃഷ്ണമേനോന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

ശബരിമലയില്‍ ദര്‍ശനം നടത്താനാണ് കേന്ദ്രമന്ത്രി കേരളത്തില്‍ എത്തിയത്.ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ചാണ്ടി ഉമ്മന്‍ എംഎല്‍എ. ശിവഗിരി മഠം മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ എന്നിവരും കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചു
അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിലൂടെ പൊതുരംഗത്തുവന്ന ശഖാവത്ത് ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റായിരുന്നു.കിസാന്‍ മോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറി,സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സഹ കണ്‍വീനര്‍,സീമ ജന്‍ കല്യാണ്‍ സമിതി ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by