കൊല്ലം: താന്നിയിൽ രണ്ടു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അച്ഛനും അമ്മയും ജീവനൊടുക്കി. താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം വാടകയ്‌ക്ക് താമസിക്കുകയായിരുന്ന ഭാസ്‌കരവിലാസം വീട്ടിൽ അജീഷ് (38), സുമ (36) ആദി (2) എന്നിവരാണ് മരിച്ചത്. അജീഷ് കുമാറിനെയും സുലുവിനെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
രണ്ടാഴ്ച മുമ്പ് അജീഷിന് രക്താർബുദം സ്ഥരീകരിച്ചിരുന്നു. തുടർന്ന് ദമ്പതികൾ മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് പരിചയക്കാരിൽ നിന്ന് ലഭിക്കുന്ന വിവരം. വീട് വച്ചതിനെ തുടർന്ന് സാമ്പത്തികബാധ്യതകളുണ്ടാകുകയും പുതിയ വീട് വിൽക്കേണ്ടതായി വരികയും ചെയ്തിരുന്നു. ഒരു വർഷം മുമ്പായിരുന്നു യുവാവ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയത്.
സാധാരണ ആറുമണിയോടെ ഉണരാറുള്ളവരെ എട്ടുമണിയായിട്ടും പുറത്തേക്ക് കണ്ടില്ല. പത്തുമണിയായിട്ടും പുറത്തിരുവരെയും കാണാതെ വന്നതോടെ സമീപവാസികൾ സുലുവിന്റെ പിതാവിനെ വിളിച്ചുവരുത്തി വീടിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: