തിരുവനന്തപുരം: കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ശബരിമലയില്‍ ദര്‍ശനം നടത്തും. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെത്തിയ മന്ത്രി കാര്‍ മാര്‍ഗ്ഗം ശബരിമലയിലേയക്ക് തിരിച്ചു. പമ്പ ഗണപതി ക്ഷേത്രത്തില്‍ കെട്ടുനിറച്ചാണ് മന്ത്രി മലകയറുന്നത്. ഭാര്യ നോനാന്ദ് കന്‍വാറും ദര്‍ശനം നടത്തും. ബിജെപി അധ്യക്ഷന്‍ കെ സൂരേന്ദ്രന് മന്ത്രിയെ അനുഗമിക്കുന്നുണ്ട്.
ടുറിസം സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ടുറിസം മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ചാണ്ടി ഉമ്മന്‍ എംഎല്‍എ, ശിവഗിരി മഠം മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംബരാനന്ദ എന്നിവരും കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചു.
അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിലൂടെ പൊതുരംഗത്തുവന്ന ശഖാവത്ത് ജെഎന്‍വിയു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റായിരുന്നു.കിസാന്‍ മോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറി,സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സഹ കണ്‍വീനര്‍,സീമ ജന്‍ കല്യാണ്‍ സമിതി ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: