Business

ഓക്‌സിജന്‍ മെഗാ ലക്കി ഡ്രോ: 25 സ്വിഫ്റ്റ് കാര്‍ ജേതാക്കളെ തെരഞ്ഞെടുത്തു

Published by

കോട്ടയം: ഓക്‌സിജന്‍ പ്രഖ്യാപിച്ചിരുന്ന സമ്മാന പദ്ധതിയിലൂടെ 25 ഭാഗ്യശാലികളെ തെരഞ്ഞെടുത്തു. ഉപഭോക്താക്കള്‍ക്കായി ഓക്‌സിജന്‍ പ്രഖ്യാപിച്ച മാരുതി സ്വിഫ്റ്റ് കാര്‍ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഇക്കഴിഞ്ഞ ദിവസം കോട്ടയം ഐതൗസ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു.

വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മന്ത്രി വി.എന്‍. വാസവന്‍, ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, പ്രമുഖ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് ഭാഗ്യശാലികളെ തെരഞ്ഞെടുത്തത്.

കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് മാരുതി സ്വിഫ്റ്റ് കാര്‍ നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിച്ചത്. അനുപമ കോട്ടയം, ഷീജ ജയകുമാര്‍ കൊല്ലം, അര്‍ജുന്‍ അജിത്ത് തൃശൂര്‍, രമ്യ സജിത്ത് കോട്ടയം, വിഷ്ണു എ. ഹരിദാസ് പത്തനംതിട്ട സല്‍മാന്‍ തൃശൂര്‍, വിനീത് ടി. ജോണ്‍ കോട്ടയം, അന്‍സാര്‍ ആര്‍. കൊല്ലം, അബിന്‍സണ്‍ റെക്‌സ് മൈക്കിള്‍ തിരുവനന്തപുരം, റെസ്മി ആര്‍. കൊല്ലം, വിഷ്ണു കൊല്ലം, സതീശന്‍ കൊല്ലം, അജിതാ മാത്യു കോട്ടയം, ഷെമീറ മലപ്പുറം, അബ്ദുള്‍ അസീസ് മലപ്പുറം, മൊയ്ദീന്‍ കുട്ടി മുള്ളന്‍ മലപ്പുറം, ഷാരോണ്‍ എന്‍.ജെ. കോട്ടയം, നോഹ ബിബിന്‍ മാര്‍ക്കോസ് കോട്ടയം, വിനില്‍ വി. തിരുവനന്തപുരം, നൂര്‍ജഹാന്‍ ബീവി കൊല്ലം, പ്രദീപ് കുമാര്‍ പി.കെ. മലപ്പുറം, സൈറ ബാനു മലപ്പുറം, ആഗ്രജ് ബോബന്‍ കോട്ടയം, അനൂപ് എറണാകുളം, പേര്‍ളി പി.പി. ആലപ്പുഴ, ഓക്‌സിജന്‍ സിഇഒ ഷിജോ. കെ. തോമസ്, ഷിജി ജോര്‍ജ്, സുനില്‍ വര്‍ഗീസ്, പ്രവീണ്‍ പ്രകാശ്, ജിബിന്‍. കെ. തോമസ്, എന്നിവരും സന്നിഹിതരായിരുന്നു. സമ്മേളനത്തിനു ശേഷം പ്രശസ്ത ബാന്‍ഡ് ഗായകന്‍ ഇഷാന്‍ ദേവും സംഘവും അവതരിപ്പിച്ച സംഗീത നിശയും ഉണ്ടായിരുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by