കൊച്ചി: അന്തരിച്ച ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം ഇന്ന്. ഉച്ചയ്ക്കു രണ്ടിനു തൃപ്പൂണിത്തുറ പൊതുശ്മശാനത്തിലാണ് സംസ്കാരം. രാവിലെ ഒന്‍പതു മുതല്‍ 11 വരെ എറണാകുളം ടൗണ്‍ ഹാളിലും തുടര്‍ന്ന് തൈക്കൂടത്തെ വീട്ടിലും പൊതുദര്‍ശനം. വൈകിട്ട് 6.30നു സെന്റ് ആന്റണീസ് റോഡ് സ്മിത ക്ലബിനു സമീപം അനുശോചന യോഗം ചേരും.
ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ച മുമ്പു വീട്ടില്‍ വീണു പരിക്കേറ്റ ഗോപാലകൃഷ്ണന് ആശുപത്രിയിലായിരിക്കേയാണ് ഹൃദയാഘാതമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: