തൃശൂര്‍: ഭക്തസദസ്സുകളില്‍ സുപരിചിതനായ യജ്ഞാചാര്യന്‍ മുളങ്കുന്നത്തുകാവ് തിരൂര്‍ ‘രുദ്രസായി’യില്‍ പ്രൊഫ വി. വൈദ്യലിംഗ ശര്‍മ (100) അന്തരിച്ചു. ഭാരതത്തിനകത്തും
പുറത്തും നിരവധി ഭക്തപ്രഭാഷണ യജ്ഞങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
തമിഴ്‌നാട്ടില്‍ തിരുവയ്യാറിലെ രാജാസ് കോളജില്‍ നിന്നും സംസ്‌കൃതത്തില്‍ ന്യായശിരോമണി ബിരുദം നേടിയിട്ടുള്ള ശര്‍മ്മ കാലടി പാഠശാല, പുഷ്പഗിരി പാഠശാല എന്നിവിടങ്ങളില്‍ നിന്നും വേദപഠനം നടത്തിയിട്ടുണ്ട്.
തിരൂര്‍ സെന്റ് തോമസ് സ്‌കൂളില്‍ സംസ്‌കൃത അദ്ധ്യാപകനായിരുന്നു. പിന്നീട് മലയാളത്തിലും സംസ്‌കൃത്തിലും മാസ്റ്റര്‍ ബിരുദമെടുത്ത് തൃശൂര്‍ സെന്റ് തോമസ് കോളജില്‍ അദ്ധ്യാപകനായി.
നെല്ലുവായ് വൈദ്യനാഥ വാദ്ധ്യാരുടേയും പാണ്ടികശാല മഠത്തില്‍ ലക്ഷ്മി അമ്മാളുടേയും പുത്രനാണ്. ഭാര്യ: പറവൂര്‍ സുബ്ബലക്ഷ്മി അമ്മാള്‍. മക്കള്‍: ലക്ഷ്മി, വൈദ്യനാഥന്‍, ഹരിഹരന്‍, പ്രൊഫ. പത്മ, ഡോ. അനന്തനാരായണന്‍, ഡോ. രമേഷ്. മരുമക്കള്‍: ഗോപാലകൃഷ്ണന്‍, ഉഷ, ഹേമ മാലിനി, ബാലന്‍, ഡോ. അലമേലു, ഡോ. സംഗീത.
2009ല്‍ കേരള ബ്രാഹ്മണ സഭ സംസ്ഥാന സമിതി ധര്‍മ്മശ്രേഷ്ഠാ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. 2009ല്‍ തൃശൂരില്‍ നടന്ന ഭാഗവത സത്രത്തിന്റെ മുഖ്യ ആചാര്യനായിരുന്നു വൈദ്യലിംഗശര്‍മ്മ. കേരള ബ്രാഹ്മണ സഭ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാരം ഇന്ന് തിരൂരില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: