ന്യൂദല്‍ഹി: വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി ഒബിസി, വികലാംഗ ആനുകൂല്യങ്ങള്‍ നേടിയതിന് പുറത്താക്കപ്പെട്ട ഐഎഎസ് പ്രൊബേഷണര്‍ പൂജ ഖേദ്കറിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഏപ്രില്‍ 15 വരെ സുപ്രീം കോടതി നീട്ടി. ഹര്‍ജി പരിഗണിക്കവെ, ജനറല്‍ ക്വാട്ടയിലും വികലാംഗ ക്വാട്ടയിലും വെവ്വേറെ പരീക്ഷയെഴുതാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 2012 മുതല്‍ പൂജ യുപിഎസ്സി പരീക്ഷ എഴുതുന്നുണ്ട്. വിജയിക്കാഞ്ഞതിനാല്‍ കൂടുതല്‍ അവസരങ്ങള്‍ക്കായി വ്യാജ വൈകല്യ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നും ഡല്‍ഹി സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
യുപിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യാജ വൈകല്യ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നല്കുന്ന ഇടനിലക്കാരെ കണ്ടെത്തുന്നതിന് പൂജ ഖേദ്കറെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. തുടര്‍ന്ന് ഇടനിലക്കാരെ തിരിച്ചറിയാനുള്ള അന്വേഷണത്തില്‍ സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: