നാഗ്പൂര്‍: ഛത്രപതി സാംബാജി നഗര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഔറംഗസേബിന്റെ ശവകുടീരം മാറ്റണമെന്നാവശ്യപ്പെട്ട് ബജ്രംഗദള്ളിന്റെ നേതൃത്വത്തില്‍ നാഗ്പൂര്‍ നഗരത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ ഖുറാന് കത്തിച്ചെന്ന വ്യാജ പ്രചാരണം നടത്തിയാണ് നാഗ്പൂരില്‍ വര്‍ഗ്ഗീയകലാപത്തിന് തിരികൊളുത്തിയതെന്ന് പോലീസ്. ഔറംഗസേബിന്റെ ശവകുടീരത്തിന്റെ മാതൃക പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു. എന്നാല്‍ ഖുറാനാണ് കത്തിച്ചതെന്ന് ആരോപിച്ച് മുസ്ലിംകേന്ദ്രങ്ങളില്‍ ആളുകള്‍ സംഘടിക്കുകയും വ്യാപക അക്രമങ്ങള്‍ നടത്തുകയുമായിരുന്നു.
രാത്രി ഏഴരയോടെ സെന്‍ട്രല്‍ നാഗ്പൂരിലെ ചിട്നിസ് പാര്‍ക്കില്‍ സംഘടിച്ച അക്രമികള്‍ നാലു കാറുകളും സമീപത്തെ ഹിന്ദു വീടുകളും തകര്‍ത്താണ് കലാപം തുടങ്ങിയത്. വീടുകള്‍ക്ക് നേരെ വന്‍തോതില്‍ കല്ലേറും നടത്തി. വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്ക് ശേഷം രാത്രി പത്തരയോടെ ഹന്സാപുരി മേഖലയിലും സംഘര്‍ഷം തുടങ്ങി. ഹിന്ദുക്കളുടെ വീടുകളും വാഹനങ്ങളും അക്രമികള്‍ കത്തിച്ചു. ഒരു ആശുപത്രിക്ക് നേര്‍ക്കും ആക്രമണമുണ്ടായി. ആയിരത്തോളം വരുന്ന അക്രമികളാണ് കലാപത്തിന് പിന്നിലെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മുഖംമറച്ചെത്തിയ അക്രമികളുടെ കയ്യില്‍ ഇരുമ്പ് വടികളും കല്ലുകളുമുണ്ടായിരുന്നുവെന്ന് പരിക്കേറ്റവര്‍ പറയുന്നു. ആസൂത്രിതമായ ആക്രമണമാണ് നാഗ്പൂരില്‍ നടന്നതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് പറഞ്ഞു. മാരകായുധങ്ങളുമായി സംഘടിച്ചെത്തിയവര്‍ നടത്തിയ അക്രമത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: