ന്യൂദല്‍ഹി: കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 52.68 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്.
ക്യാമ്പസില്‍ വിവിധ പഠന വകുപ്പുകള്‍ക്കായി 5 നിലകളുള്ള അക്കാദമിക്ക് കെട്ടിടം ഈ തുക ഉപയോഗിച്ച് നിര്‍മ്മിക്കും. കേരള ബിജെപിയുടെയും, സര്‍വകലാശാലയിലെ എബിവിപി യൂണിറ്റിന്റെയും ഇടപെടലിലാണ് കേന്ദ്രഫണ്ട് അനുവദിച്ചത്. സര്‍വകലാശാലയുടെ വികസനവുമായി ബന്ധപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ കേന്ദ്ര ന്യൂനപക്ഷകാര്യസഹമന്ത്രി ജോര്‍ജ് കുര്യനെ കാണുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: