ന്യൂഡല്‍ഹി : കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി കാനഡ, യുകെ എന്നീ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് അവിടങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്കില്‍ ഗണ്യമായ ഇടിവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനത്തിന്‌റെ കുറവാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. കുടിയേറ്റം എളപ്പമല്ലാതായതോടെ പഠിക്കാന്‍ മാത്രമായി കാനഡയ്‌ക്കു പോകുന്നത് വലിയ സാമ്പത്തിക ബാധ്യതയ്‌ക്കിടയാക്കുമെന്നതിനാല്‍ അനാകര്‍ഷകമായി.
കാനഡയിലും മറ്റും സ്റ്റുഡന്റ് വിസയില്‍ പോയ ശേഷം പി ആര്‍ നേടി അവിടെത്തന്നെ തുടരുക എന്ന ലക്ഷ്യത്തോടെയാണ് മലയാളികള്‍ അടക്കമുള്ള ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും വന്‍ മുടക്കി അങ്ങോട്ടുള്ള യാത്്ക്ക് തിക്കിത്തിരക്കിയിരുന്നത്. എന്നാല്‍ കാനഡയില്‍ ഇടക്കാലത്തുണ്ടായ രാഷ്‌ട്രീയ അസ്ഥിരതയും പ്രാദേശികമായ എതിര്‍പ്പും അടുത്തുവരുന്ന തെരഞ്ഞെടുപ്പും മറ്റും കുടിയേറ്റം നിരുല്‍സാഹപ്പെടുത്തുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. വന്‍ തുക മടക്കി അവിടെ എത്തിയാല്‍ തന്നെ ജോലി സാധ്യതയും പി.ആര്‍ ലഭ്യതയും ഉറപ്പില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഫീസും യാത്രാ ചെലവുമടക്കം 25 ലക്ഷത്തോളം രൂപ സ്റ്റുഡന്റ് വിസയില്‍ കാനഡയിലെത്താന്‍ വേണ്ടി വരും. വിദ്യാഭ്യാസവായ്പയെടുത്താണ് ഭൂരിപക്ഷം പേരും പോകുന്നത്. രണ്ടു വര്‍ഷത്തെ പഠനത്തിനൊപ്പം ജോലി ചെയ്ത് വായ്പ തിരിച്ചടക്കാമെന്നതായിരുന്നു പണ്ടുണ്ടായിരുന്ന നേട്ടം. എന്നാല്‍ കുടിയേറ്റ നയത്തില്‍ കാനഡയിലുണ്ടായ മാറ്റങ്ങള്‍ മൂലം തൊഴിലവസരവും തൊഴില്‍ സമയം തന്നെയും വെട്ടിച്ചുരുക്കപ്പെട്ടു. മാറിയ സാഹചര്യത്തില്‍ നാട്ടില്‍ നിന്ന് ജീവിത ചെലവിനുള്ള പണം വരുത്തിക്കേണ്ട അവസ്ഥയിലാണ് ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും. ട്രാവല്‍ ഏജന്‍സികളുടെയും ഇടനിലക്കാരുടേയും പ്രലോഭനങ്ങളില്‍ കുടുങ്ങി അവിടെ എത്തിയവര്‍ പലരും കടക്കെണിയിലേക്കു നീങ്ങുകയാണ്.
യു.കെയിലെയും സ്ഥിതി വ്യത്യസ്തമല്ല. കാനഡയെ അപേക്ഷിച്ച് നഴ്‌സിംഗ് കെയര്‍ മേഖലയില്‍ തൊഴില്‍ സാധ്യത താരതമ്യേന കൂടുതലുണ്ടെന്നതു മാത്രമാണ് മെച്ചം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: