മുംബൈ: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം സംരക്ഷിക്കേണ്ടിവരുന്നത് ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ്. ഛത്രപതി സാംബാജി നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഔറംഗസേബിന്റെ ശവകുടീരത്തിന് സംരക്ഷണം നല്‍കും. അതു ദൗര്‍ഭാഗ്യകരമാണെങ്കിലും സര്‍ക്കാരിന്റെ കടമയാണ്. അതിന്റെ പേരില്‍ ആരെങ്കിലും മതഭ്രാന്ത് കാട്ടിയയാളെ വെള്ളപൂശാന്‍ ഇറങ്ങരുതെന്നും ഫട്നവിസ് മുന്നറിയിപ്പ് നല്കി.
ഔറംഗസേബിന്റെ ശവകുടീരം മഹാരാഷ്ട്രയില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ജനങ്ങള്‍ക്കിടയില്‍ ശക്തമായ പശ്ചാത്തലത്തിലാണ് ഫട്നവിസിന്റെ പ്രതികരണം. ഔറംഗസേബിനെ മഹത്വവല്ക്കരിക്കാന് ആരും ശ്രമിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നമുക്കിന്ന് നമ്മുടെ ദൈവങ്ങളെ പ്രാര്‍ത്ഥിക്കാനുള്ള സ്വാതന്ത്ര്യം തന്നത് ശിവജി മഹാരാജിന്റെ പരിശ്രമങ്ങളാണ്. അദ്ദേഹമാണ് സ്വരാജ്യക്കും ദൈവത്തിനും നമ്മുടെ രാജ്യത്തിനും മതത്തിനും വേണ്ടി പോരാടിയത്. കോണ്‍ഗ്രസ് ഭരണകാലത്താണ് സംബാജി നഗറിലെ ഔറംഗസേബിന്റെ ശവകുടീരം കേന്ദ്ര പുരാവസ്തു വകുപ്പിന് കീഴിലേക്ക് കൈമാറി സംരക്ഷിത സ്മാരകമാക്കിയത്. ശവകുടീരം മാറ്റണമെന്ന സത്താറ എംപി ഉദയന്‍രാജെ ഭോസലെയുടെ ആവശ്യത്തിന്മേല് പ്രതികരിക്കവേ, നമുക്കെല്ലാം അതേ ആഗ്രഹം തന്നെയാണുള്ളതെന്നും ഫട്നവിസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: