News

ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്ക് ഇതുവരെ അനുവദിച്ചത് 42 കോടിരൂപയെന്ന് കേന്ദ്രസര്‍ക്കാര്‍

Published by

ന്യൂദല്‍ഹി: ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതിക്ക് ഇതുവരെ 42.01 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് മറുപടി നല്‍കി. ഇതില്‍ 32.91 കോടി രൂപ വിനിയോഗിച്ചിട്ടുണ്ട്. 66.42 കോടി രൂപയാണ് പദ്ധതിക്കായി അംഗീകരിച്ചിട്ടുള്ളത്. വിനിയോഗ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം ബാക്കി തുക അനുവദിക്കുമെന്നും കേന്ദ്രമന്ത്രി മറുപടിയില്‍ വ്യക്തമാക്കി. പാര്‍ക്കിംഗ്, ബസ് ഷെല്‍ട്ടര്‍, റെയിന്‍ ഷെല്‍ട്ടര്‍, ഇലക്ട്രിക് വാഹനങ്ങള്‍, സി.സി.ടി. വി, എല്‍ഇഡി സോളാര്‍ ലൈറ്റ് എന്നിവയാണ് ഇതുവരെ പദ്ധതിയില്‍ പൂര്‍ത്തീകരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by