Education

ബംഗളൂരു ഗുഡ്‌ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷനിലെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി ഗോവ ഗവര്‍ണ്ണര്‍

Published by

ബംഗളൂരു: ഗുഡ് ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബിരുദദാന ചടങ്ങിന്റെ ഉദ്ഘാടനം ബഹു.ഗോവ ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍ പിള്ള നിര്‍വഹിക്കും. മാര്‍ച്ച് 26ന് ഉച്ചയ്‌ക്ക് ശേഷം മൂന്നു മണി മുതല്‍ ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ ശ്രീ കണ്‍വന്‍ഷന്‍ സെന്ററിലാണ് ബിരുദദാന ചടങ്ങ് നടക്കുന്നത്. പഠന മികവ് പുലര്‍ത്തി മുന്നിലെത്തിയ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഗവര്‍ണ്ണര്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിക്കും. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സ് വൈസ് ചാന്‍സിലര്‍ ഡോ ഭഗവാന്‍ ബി.സി, റെയില്‍വേ പാസഞ്ചേഴ്‌സ് അമ്‌നിറ്റി കമ്മറ്റി മുന്‍ ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ്, കര്‍ണാടക എ.ഡി.ജി.പി പി. ഹരിശേഖരന്‍ ഐപിഎസ്, ഗുഡ്‌ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റി മഞ്ജുനാഥ്, മാനേജിംഗ് ഡയറക്ടര്‍ റ്റോജോ ജോണ്‍, പ്രിന്‍സിപ്പര്‍ ഡോ. ഹെലന്‍ ടോം എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ബംഗളൂരിവിലെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഗുഡ് ഷെപ്പേഴ്ഡ്. നേഴ്‌സിംഗ്, അനുബന്ധ ആരോഗ്യശാസ്ത്ര കോഴ്‌സുകള്‍, മാനേജ്‌മെന്റ്, കൊമേഴ്‌സ്, ടെക്‌നോളജി കോഴ്‌സുകളിലായി 1,200ലധികം വിദ്യാര്‍ത്ഥികളാണ് ഗുഡ് ഷെപ്പേര്‍ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. അതിൽ 80 ശതമാനം വിദ്യാർഥികൾ കേരളത്തിൽ നിന്നുള്ള മലയാളി വിദ്യാർഥികളാണ്. സ്ഥാപനത്തിലെ 23-ാമത് പാസിങ് ഔട്ട് ചടങ്ങാണിത്. പഠനകാലത്ത് മികവ് പുലര്‍ത്തിയ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അഭിനന്ദിക്കും. സമൂഹത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ക്ക് പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഗുഡ് ഷെപ്പേര്‍ഡ് എക്‌സലന്‍സി അവാര്‍ഡ് 2025 ഗോവ ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍പിള്ള സമ്മാനിക്കും. തുടര്‍ന്ന് സംസ്‌ക്കാരിക പരിപാടികളും നടക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക