ന്യൂദല്‍ഹി: അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഖാലിസ്ഥാനി ഭീകരര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ യുഎസ് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ദല്‍ഹിയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ യുഎസ് ഇന്റലിജന്‍സ് ചീഫ് തുളസി ഗബ്ബാര്‍ഡുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ്സിങാണ് ഖാലിസ്ഥാനികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി തുളസി ഗബ്ബാര്‍ഡ് നടത്തിയ കൂടിക്കാഴ്ചയില്‍ ഡോവല്‍ മുന്നോട്ട് വെച്ചതും ഖാലിസ്ഥാനി ഭീകരര്‍ക്കെതിരായ നടപടിയാണ്.
സിഖ് ഫോര്‍ ജസ്റ്റിസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടിക്കാഴ്ചയ്ക്കിടെ കേന്ദ്രപ്രതിരോധമന്ത്രി ഉന്നയിച്ചു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സിഖ് സംഘടനയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന നിലപാട് ഇന്ത്യ കര്ക്കശമാക്കിയോടെ ഇക്കാര്യത്തില്‍ ജോബൈഡന് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് ട്രംപിന്റെ കീഴിലുള്ള യുഎസ് ഭരണകൂടം മാറുമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഇരു നേതാക്കളും കൂടിക്കാഴ്ചയില്‍ ധാരണയായി. പ്രതിരോധ മേഖലയിലെ സഹകരണത്തിനും വിവരങ്ങളുടെ കൈമാറ്റത്തിനും ഇരുരാജ്യങ്ങളും തീരുമാനിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ്സിങ് പറഞ്ഞു. രണ്ടര ദിവസത്തെ സന്ദര്‍ശനത്തിനാണ് തുളസി ഗബ്ബാര്‍ഡ് ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഇന്നലെ വൈകിട്ട് തുളസി ഗബ്ബാര്‍ഡ് കൂടിക്കാഴ്ച നടത്തി. ഗംഗാജലം നല്കി പ്രധാനമന്ത്രി തുളസിയെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: