തിരുവനന്തപുരം: കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപകൽ സമരത്തിന്റെ മൂന്നാം ഘട്ടം സമരം പ്രഖ്യാപിച്ചു. ഈ മാസം 20 മുതൽ നിരാഹാരസമരമിരിക്കും. സമരം ചെയ്യുന്ന മൂന്ന് മുൻനിര നേതാക്കൾ അനിശ്ചിത കാലത്തേക്ക് നിരാഹാര സമരമിരിക്കും.
ആശ വർക്കർമാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം തുടരുകയാണ്. നടുറോഡില്‍ ഇരുന്നും കിടന്നും ആശമാര്‍ പ്രതിഷേധിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പങ്കെടുക്കാനെത്തിയത്. രാപ്പകല്‍ സമരത്തിന്റെ 36ാം ദിവസമാണ് പ്രതിഷേധം ആശമാര്‍ ശക്തമാക്കിയത്. ഉപരോധ സമരം നടക്കുന്ന ദിവസം തന്നെ ഇവര്‍ക്കായി പരിശീലന പരിപാടിസംഘടിപ്പിച്ച് സമരം പൊളിക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം.
അതിനിടെ സമരം ചെയ്യുന്ന ആശമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങളിൽ പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. ഓണറേറിയം തുക ലഭിക്കാനുള്ള 10 മാനദണ്ഡങ്ങളാണ് സർക്കാർ ഒഴിവാക്കിയത്. ഇതിനു പുറമേ ഇൻസന്റീവ് മാനദണ്ഡങ്ങളിലും ഇളവു വരുത്തിയിട്ടുണ്ട്. ആശമാരുടേത് ജീവിക്കാനുളള സമരമെന്നും ആശയറ്റവരുടെ സമരമാണിതെന്നും ഉപരോധ സമരത്തില്‍ പങ്കെടുത്തുകൊണ്ട് കെ കെ രമ പറഞ്ഞു. നാടു ഭരിക്കുന്നത് ഹൃദയമില്ലാത്ത ഭരണാധികാരിയെന്നും ഇത്തരക്കാര്‍ക്ക് മുന്നില്‍ സമരം ചെയ്താല്‍ സമരക്കാര്‍ തോറ്റു പോകുമെന്നും കെ കെ രമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: