Kerala

കിടപ്പുരോഗിയായ അമ്മയെ ബലാത്സംഗം ചെയ്ത് മകൻ; മകളുടെ പരാതിയിൽ 45കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്

Published by

തിരുവനന്തപുരം: കിടപ്പുരോഗിയായ അമ്മയെ മകൻ ബലാത്സംഗം ചെയ്തതായി പരാതി. തിരുവനന്തപുരം പള്ളിക്കലിലാണ് 72 കാരിയെ 45 കാരനായ മകൻ ബലാത്സംഗം ചെയ്തതായാണ് പരാതി ഉയർന്നത്. സംഭവത്തിൽ വയോധികയുടെ മകളാണ് പള്ളിക്കൽ പോലീസിൽ പരാതി നൽകിയത്.

ഞായറാഴ്ച രാത്രി ഏഴ് മണിയോടെ വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. മദ്യ ലഹരിയിലെത്തിയ മകൻ അമ്മയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് അമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസെടുത്ത പോലീസ് 45 കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by