India

കുപ് വാരയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; നുഴഞ്ഞുകയറാൻ ശ്രമിച്ച ഒരു ഭീകരനെ വധിച്ച് സൈന്യം

Published by

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ് വാരയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. നിയന്ത്രണരേഖ മറികടന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരവാദികളാണ് ആക്രമണം നടത്തിയത്. മൂന്നുപേരാണ് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇതിൽ ഒരാളെ സൈന്യം വധിച്ചു. മൂന്നുപേർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരെ സൈന്യം വളഞ്ഞിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ രൂക്ഷമായ വെടിവെപ്പ് നടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീര്‍ പോലീസ്, സി.ആര്‍.പി.എഫ്. എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരവാദികളെ നേരിടുന്നത്. നുഴഞ്ഞുകയറിയവരെ സൈന്യം കണ്ടെത്തയതിന് പിന്നാലെയാണ് വെടിവയിപ്പുണ്ടായത്.

ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ സംയുക്ത സുരക്ഷാസേന തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by