Kerala

കോവൂരിൽ ഓവുചാലിൽ വീണ് കാണാതായ 57 കാരനായി ഇന്നും തിരച്ചിൽ തുടരും

Published by

കോഴിക്കോട്: കോവൂരിൽ ഓവുചാലിലേക്ക് വീണ് കാണാതായ കളത്തിൻപൊയിൽ വീട്ടിൽ ശശിയെ കണ്ടെത്താൻ ഇന്ന് തിരച്ചിൽ പുനരാരംഭിക്കും. ഇന്നലെ മൂന്ന് കിലോമീറ്ററോളം ദൂരം ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ശശിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

കോവൂരിൽ നിന്ന് ഒരു കിലോമീറ്റർ മാറി എംഎൽഎ റോഡിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന ശശി അബദ്ധത്തിൽ ഓവുചാലിലെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വേനൽ മഴയിൽ ശക്തമായ കുത്തൊഴുക്കാണ് പ്രദേശത്ത് കൂടി കടന്നു പോകുന്ന ഓവിൽ ഉണ്ടായിരുന്നത്.

അതേസമയം, വർഷങ്ങളായി തുറന്നിട്ട നിലയിലാണ് ഓവുചാൽ ഉള്ളതെന്നും എല്ലാ മഴക്കാലത്തും വെള്ളം പരന്നൊഴുകുന്ന അവസ്ഥയിലാണ് പ്രദേശമെന്നും നാട്ടുകാർ പറഞ്ഞു.പ്രദേശത്ത് നിലവിൽ മഴ തുടരുകയാണ്. അഴുക്ക് ചാലിൽ വീഴാന്‍ കാരണം എന്താണെന്ന് നിലവിൽ വ്യക്തമല്ലായെങ്കിലും ഇയാൾ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി പ്രദേശത്തുണ്ടായിരുന്നവർ പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by