India

മരണത്തെപ്പേടിയുണ്ടോ? ഈ ചോദ്യത്തിന് മോദിയുടെ ദാര്‍ശനികമായ ഉത്തരം കേട്ട് അമേരിക്കയിലെ ലെക്സ് ഫ്രിഡ്മാന്‍ ഞെട്ടി

മോദിയെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ അമേരിക്കയില്‍ നിന്നും എത്തിയ പോഡ് കാസ്റ്ററായ ലെക്സ് ഫ്രീഡ് മാന്‍ മോദിയോട് ചോദിച്ച ഒരു ചോദ്യം മരണത്തെ പേടിയുണ്ടോ? എന്നതായിരുന്നു. ഇതിന് മോദി നല്‍കിയ ഉത്തരത്തിന്‍റെ ദാര്‍ശനികമായ ആഴം കണ്ട് ലെക്സ് ഫ്രീഡ് മാന്‍ ഒരു നിമിഷം ഞെട്ടാതിരുന്നില്ല.

Published by

ന്യൂദല്‍ഹി: മോദിയെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ അമേരിക്കയില്‍ നിന്നും എത്തിയ പോഡ് കാസ്റ്ററായ ലെക്സ് ഫ്രീഡ് മാന്‍ മോദിയോട് ചോദിച്ച ഒരു ചോദ്യം മരണത്തെ പേടിയുണ്ടോ? എന്നതായിരുന്നു. ഇതിന് മോദി നല്‍കിയ ഉത്തരത്തിന്റെ ദാര്‍ശനികമായ ആഴം കണ്ട് ലെക്സ് ഫ്രീഡ് മാന്‍ ഒരു നിമിഷം ഞെട്ടാതിരുന്നില്ല.

മോദി ആദ്യം ഈ ചോദ്യം കേട്ട് ഉറക്കെ പൊട്ടിച്ചിരിക്കുകയായിരുന്നു. പിന്നീട് മോദി ചോദിച്ചു:” എനിക്ക് ഒരു മറുചോദ്യം ചോദിക്കാന്‍ കഴിയുമോ?”
ചോദിച്ചോളൂ എന്നായിരുന്നു ലെക്സ് ഫ്രീഡ്മാന്റെ മറുപടി.
മോദി:”ജീവിതവും മരണവും ഒരു നാണയത്തുട്ടിന്റെ രണ്ട് വശം അല്ലേ? ഇതില്‍ തീര്‍ച്ചയായും സംഭവിക്കാന്‍ പോകുന്നത് ഏതാണ്?”
ലെക്സ് ഫ്രിഡ്മാന്‍:”മരണം.”
മോദി:”അതെ. ജീവിതം തന്നെ മരണത്തം മന്ത്രിക്കുന്ന പ്രതീക്ഷ മാത്രമാണ്. മരണം സുനിശ്ചിതമാണ്. അത് എപ്പോള്‍ എത്തുമെന്ന് കരുതി വിഷമിക്കേണ്ട ഒരു കാര്യവും ഇല്ല. ”
ഇത് കേട്ട ലെക്സ് ഫ്രിഡ്മാന്‍ മന്ദഹസിച്ചെങ്കിലും ആ ഉത്തരം നല്‍കുന്ന ദാര്‍ശനികഭാരം അയാളുടെ മുഖത്ത് തെളിഞ്ഞ് കാണാമായിരുന്നു.

ലെക്സ് ഫ്രിഡ്മമാന്‍ ഒരു അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും പോഡ്‌കാസ്റ്ററുമാണ് . 2018 മുതൽ , അദ്ദേഹം ലെക്സ് ഫ്രിഡ്മാൻ പോഡ്‌കാസ്റ്റ് ഹോസ്റ്റ് ചെയ്യുന്നു , അവിടെ അദ്ദേഹം ശാസ്ത്രം , സാങ്കേതികവിദ്യ, കായികം, രാഷ്‌ട്രീയം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തികളെ അദ്ദേഹം അഭിമുഖം ചെയ്തിട്ടുണ്ട്. അതിനിടയിലാണ് ഇന്ത്യയില്‍ എത്തി മോദിയുമായി അഭിമുഖം നടത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by