വത്തിക്കാന്‍ : വനിതാ പൗരോഹിത്യം അടക്കമുള്ള കത്തോലിക്കാ സഭയുടെ പരിഷ്‌കരണ പദ്ധതിക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പ്പപാപ്പ അംഗീകാരം നല്‍കി. സിനഡ് ഈ പരിഷകരണങ്ങള്‍ സംബന്ധിച്ച് മൂന്നു വര്‍ഷക്കാലം ചര്‍ച്ച നടത്തും. 2028ല്‍ അന്തിമ തീരുമാനം കൈക്കൊള്ളും. അതുവരെയുളള പ്രവര്‍ത്തന കലണ്ടറും വത്തിക്കാന്‍ പുറത്തിറക്കി.
അതിനിടെ കടുത്ത ന്യുമോണിയ ബാധിച്ച് ആശുപത്രി ചികില്‍സയിലുള്ള പോപ്പിന്‌റെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടതായി വത്തിക്കാന്‍ വക്താവ് അറിയിച്ചു. അതിനാല്‍ രാവിലെയുള്ള മെഡിക്കല്‍ ബുള്ളറ്റിനുകള്‍ നിറുത്തലാക്കി.
ആരോഗ്യസ്ഥിതി സങ്കീര്‍ണ്ണമാണെങ്കിലും 88 വയസ്സുകാരനായ പോപ്പിന്റെ ജീവന് തത്കാലം ഭീഷണിയില്ലെന്ന് ഡോക്ടര്‍മാര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക