ന്യൂഡൽഹി ; അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ കേസുകളിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം . ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട ആധാറും മറ്റ് രേഖകളും നേടുന്നതിൽ അനധികൃത കുടിയേറ്റക്കാരെ സഹായിച്ച വ്യക്തികളെ തിരിച്ചറിയാനും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ചില കേസുകളിൽ, യൂറോപ്യൻ രാജ്യങ്ങളിലേക്കോ മിഡിൽ ഈസ്റ്റിലേക്കോ യാത്ര ചെയ്യുന്നതിനായി രേഖകൾ തയ്യാറാക്കിയതാണെന്നും, ആ വ്യക്തികൾ ഇന്ത്യയിൽ ദീർഘകാലം താമസിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു . അനധികൃത കുടിയേറ്റക്കാരനെ രേഖകൾ സൃഷ്ടിക്കാൻ സഹായിച്ച വ്യക്തികളെ തിരിച്ചറിയാനും അവരെ കേസിൽ പ്രതികളാക്കാനും അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആധാർ ജനറേഷനായി സമർപ്പിച്ച രേഖകളുടെ പരിശോധന ഉൾപ്പെടെ എല്ലാ സംശയാസ്പദമായ ആധാർ കാർഡുകളും പുനഃപരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. സംശയാസ്പദമായ രേഖകളിൽ ആധാർ പരിഷ്കരിക്കാനോ സൃഷ്ടിക്കാനോ ശ്രമിക്കുന്നതായി കണ്ടെത്തിയാൽ പോലീസിനെ അറിയിക്കാൻ എല്ലാ ആധാർ കേന്ദ്രങ്ങളിലേക്കും നിർദ്ദേശങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമവിരുദ്ധ ബംഗ്ലാദേശി പൗരന്മാരെ തടങ്കൽ കേന്ദ്രത്തിലേയ്‌ക്ക് മാറ്റാനും വൈകാതെ നാടുകടത്താനുമുള്ള നടപടികൾ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: