Kerala

ഹോസ്റ്റല്‍ അന്തേവാസികള്‍ അല്ലാത്തവരെ കണ്ടാല്‍ കർശന നടപടി : സര്‍ക്കുലറുമായി കാലിക്കറ്റ് സര്‍വ്വകലാശാല

ഹോസ്റ്റല്‍ റൂമുകളിലോ പരിസരത്തോ ലഹരി ഉപയോഗം കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്നും ഹോസ്റ്റല്‍ വാര്‍ഡന്റെ സര്‍ക്കുലറിലുണ്ട്

Published by

കോഴിക്കോട് : കാലിക്കറ്റ് സര്‍വ്വകലാശാല ഹോസ്റ്റലില്‍ അന്തേവാസികള്‍ അല്ലാത്തവരെ കണ്ടാല്‍ ഉടന്‍ നടപടിയെന്നറിയിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. വിവരം സെക്യൂരിറ്റി ഓഫീസറെ അറിയിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഹോസ്റ്റല്‍ റൂമുകളിലോ പരിസരത്തോ ലഹരി ഉപയോഗം കണ്ടാല്‍ ഉടന്‍ അറിയിക്കണമെന്നും ഹോസ്റ്റല്‍ വാര്‍ഡന്റെ സര്‍ക്കുലറിലുണ്ട്. ഹോസ്റ്റലില്‍ പുറത്തുനിന്നുള്ളവര്‍ വന്നുപോകുന്നുവെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് നടപടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by