Kerala

എംഡിഎംഎക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചു: മലപ്പുറത്ത് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി

Published by

മലപ്പുറം: ഒതുക്കുങ്ങലില്‍ യുവാക്കള്‍ തമ്മില്‍ ലഹരിയെ ചൊല്ലി ഏറ്റുമുട്ടി. എംഡിഎംഎക്ക് പകരം കര്‍പ്പൂരം നല്‍കിയെന്ന് ആരോപിച്ചാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം. എന്നാല്‍ പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.

ഒതുക്കുങ്ങല്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. പമ്പിന്റെ മുന്നില്‍ വച്ച് മൂന്ന് പേര് അടികൂടുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന്, ഒതുക്കുങ്ങള്‍ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ കരീം വിവരങ്ങൾ അറിഞ്ഞെത്തി.

തടഞ്ഞു നിര്‍ത്തി എന്താണ് സംഭവം എന്നന്വേഷിച്ചപ്പോള്‍ എംഡിഎംഎ എന്ന് പറഞ്ഞ് കര്‍പ്പൂരം നല്‍കി വ്യക്തമാക്കുകയാരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി ഇവരെ ചോദ്യം ചെയ്തു. പരിശോധനയില്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് മേല്‍വിലാസമുള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിച്ച ശേഷം യുവാക്കളെ വിട്ടയച്ചു – അദ്ദേഹം വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by