കൊച്ചി: ഇന്ത്യയിലെ സ്ത്രീകള്‍ തെറ്റായ പീഡന പരാതികള്‍ ഉന്നയിക്കില്ലെന്ന സുപ്രീംകോടതിയുടെ മുന്‍ നിരീക്ഷണത്തില്‍ മാറ്റം വന്നിട്ടുണ്ടെന്ന് ഹൈക്കോടതി. വ്യാജ പീഡന പരാതികള്‍ ഉന്നയിക്കില്ലെന്ന ധാരണ അന്ധമായി പിന്തുടരാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കഴിയില്ലെന്നും ഓരോ കേസിലും ആരോപണത്തിന്റെ സത്യാവസ്ഥ പരിശോധിച്ചശേഷം മാത്രമേ തീരുമാനമെടുക്കാനാവു എന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ കൊപ്പം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒറ്റപ്പാലം അസിസ്റ്റന്റ് സെഷന്‍സ് കോടതിയിലെ തുടര്‍നടപടികള്‍ റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. നടപടികള്‍ റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പരാതിക്കാരിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: