ലക്നൗ : ഇന്ത്യയിൽ വളരെ ആവേശത്തോടെയാണ് ഹോളി ആഘോഷിച്ചത്. റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച കൂടിയായിരുന്നു ഇന്നലെ . അതുകൊണ്ട് തന്നെ യുപി, ബീഹാർ, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ പോലീസ് പൂർണ്ണമായും ജാഗ്രത പാലിച്ചു. അതേസമയം, ലക്നൗ നിന്ന് ഹൃദയസ്പർശിയായ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്.
വൈറൽ വീഡിയോയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം കണ്ടുമുട്ടുന്നതും, സ്നേഹവും ഐക്യവും പങ്ക് വയ്‌ക്കുന്നതും കാണാം . ഹോളി സമയത്ത് നമസ്‌കാരം കഴിഞ്ഞ് ചിലർ മടങ്ങുന്നത് വീഡിയോയിൽ കാണാം. ഹോളി ആഘോഷിക്കുകയായിരുന്നു ചില ആളുകൾ അവരെ വന്ദിക്കുന്നതും, മുസ്ലീങ്ങൾ ഹസ്തദാനം നൽകുന്നതും വീഡിയോയിൽ ഉണ്ട് . അതേസമയം യോഗിയെ പോലെയൊരു മുഖ്യമന്ത്രി ഉള്ളിടത്ത് ഇതൊക്കെ സാദ്ധ്യമാകുമെന്നും, ഇതിന്റെ പൂർണ്ണ ക്രെഡിറ്റ് യോഗിയ്‌ക്കാണെന്നും കമന്റുകളുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക