വാഷിങ്ടണ്‍: പാക്കിസ്ഥാനടക്കം 41 വിദേശരാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം നടപടികള്‍ ആരംഭിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി. കുഴപ്പക്കാരായ രാജ്യങ്ങളെ മൂന്നു വിഭാഗമാക്കി മാറ്റി ആ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരാനാണ് തീരുമാനം.
ഭീകരവാദവും കമ്യൂണിസവും രൂക്ഷമായ ഇറാന്, അഫ്ഗാനിസ്ഥാന്, സിറിയ, ക്യൂബ, വടക്കന്‍ കൊറിയ എന്നിങ്ങനെ പത്തോളം രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസകള്‍ പൂര്‍ണ്ണമായും റദ്ദാക്കും. ലാവോസ്, മ്യാന്മാര്, ദക്ഷിണ സുഡാന് തുടങ്ങിയ അഞ്ചു രാജ്യങ്ങളിലെ പൗരന്മാര്ക്ക് വിസ അനുവദിക്കുന്നതിന് ഭാഗിക നിയന്ത്രണങ്ങളേര്‍പ്പെടുത്തും. ടൂറിസ്റ്റ്, വിദ്യാര്‍ത്ഥി, കുടിയേറ്റ വിസകള്‍ക്കാണ് നിയന്ത്രണം.
പാക്കിസ്ഥാനും ഭൂട്ടാനുമടക്കം 26 രാജ്യങ്ങളാണ് മൂന്നാമത്തെ വിഭാഗത്തിലുള്ളത്. യുഎസ് മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഈ രാജ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ രണ്ടുമാസത്തിനുള്ളില്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ വിസ ഭാഗികമായി റദ്ദാക്കാനുമാണ് ട്രംപ് ഭരണകൂടത്തിന് മുന്നിലുള്ള പദ്ധതി. വിസ നിയന്ത്രണങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്തിമ അനുമതി ലഭിച്ചിട്ടില്ല എന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: