ചെന്നൈ: ത്രിഭാഷാ പദ്ധതിയോടുള്ള എതിര്‍പ്പ് , സ്വതന്ത്ര തമിഴ്നാട് രൂപീകരിക്കുന്ന തലത്തിലേക്ക് വളര്‍ത്താന്‍ സ്റ്റാലിന് ഗൂഢനീക്കം നടത്തുന്നുവെന്ന വിമര്‍ശനമുയരുന്നതിനിടെ കേന്ദ്രം നിര്‍ദേശിക്കുന്ന പദ്ധതികളൊന്നും അംഗീകരിക്കില്ലെന്നും കേന്ദ്ര ഫണ്ടിനുവേണ്ടി മുട്ടുമടക്കില്ലെന്നും ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച് ഡിഎംകെ സര്‍ക്കാര്‍. സംസ്ഥാനത്തിന് ആവശ്യമായ ഫണ്ട് സ്വന്തം നിലയ്ക്ക് കണ്ടെത്തുമെന്നും കേന്ദ്രഫണ്ട് വേണ്ടെന്നും സ്റ്റാലിന് പറയുന്നു. രാമേശ്വരത്തു നിര്‍മ്മിക്കുന്ന വിമാനത്താവളമടക്കമുളള വികസന പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ചെലവും സംസ്ഥാനം സ്വയംവഹിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ പറയുന്നുണ്ട്. നേരത്തെ ഇന്ത്യന്‍ കറന്‍സിയുടെ ചിഹ്നം ബജറ്റ് രേഖയില്‍ ഉപയോഗിക്കാതെ സ്വന്തം ചിഹ്നം ഉപയോഗിച്ചതും വിവാദമായിരുന്നു.
കേന്ദ്രഫണ്ട് വേണ്ടെന്നു പറയുന്ന സ്റ്റാലിനുമായി എല്ലാ കാര്യങ്ങളിലും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് ഇതോടെ വെട്ടിലായി. സ്റ്റാലിന് വിളിച്ചു ചേര്‍ത്തിരിക്കുന്ന കേന്ദ്രവിരുദ്ധ എക്യദാര്‍ഢ്യ
സമ്മേളനത്തിലേക്ക് പിണറായിയെ ക്ഷണിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ കേന്ദ്രഫണ്ട് നിരാകരിക്കുന്ന പ്രമേയം അവതരിപ്പിക്കാനാണ് സ്റ്റാലിന്റെ നീക്കം. നിരന്തരം കടമെടുത്തും കേന്ദ്രം കൂടുതല്‍ തരുന്നില്ലെന്ന് പരിതപിച്ചും കഴിയുന്ന കേരള മുഖ്യമന്ത്രി സമ്മേളനത്തില്‍ എന്ത് നിലപാടെടുക്കും എന്നത് കൗതുകകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: