ന്യൂഡൽഹി : രാജ്യം മുഴുവൻ നിറങ്ങളിൽ മുങ്ങിത്താഴുകയാണ്. ഇന്ത്യക്കാർ വളരെ ആവേശത്തോടെ ആഘോഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് ഹോളി. എന്നാൽ സുഹൃത്തുക്കൾക്കൊപ്പം ഹോളി ആഘോഷിച്ച ടീം ഇന്ത്യ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മകൾ ഐറയ്‌ക്ക് മതമൗലികവാദികൾ അസഭ്യവർഷവുമായി രംഗത്തെത്തിയിരിക്കുകയാണ്.മകളുടെ ഹോളി ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഐറയുടെ അമ്മ ഹസിൻ ജഹാനെയും ചിലർ വിമർശിക്കുന്നുണ്ട്.
റംസാൻ മാസത്തിൽ ഹോളി ആഘോഷിച്ചത് ഇസ്ലാമിന് നിരക്കുന്നതല്ലെന്നാണ് ഇസ്ലാമിസ്റ്റുകളുടെ വാദം. ഹാസിൻ ജഹാൻ ഇസ്ലാം മതം പിന്തുടരുന്നുണ്ടെങ്കിലും അവർ ഹോളി ആഘോഷിക്കാറുണ്ട് . അങ്ങനെയാണ് ഐറയും തന്റെ സുഹൃത്തുക്കളോടൊപ്പം ഹോളി ആഘോഷിച്ചത്. ഹസിൻ ജഹാൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അതിന്റെ ചിത്രങ്ങൾ പങ്ക് വയ്‌ക്കുകയും ചെയ്തു.
വിവരമില്ലാത്തവരാണ് നിങ്ങളെന്നും , ‘ഇത് റമദാൻ മാസമാണ്, ഇങ്ങനെ ആഘോഷിച്ച നിങ്ങൾ ലജ്ജിക്കണം’. , ഇതൊന്നും അള്ളാഹു ക്ഷമിക്കില്ല, പാപമാണിത് ,നിങ്ങൾ നരകത്തിൽ പോകും അങ്ങനെ പല പല കമന്റുകളാണ് ചിത്രങ്ങൾക്ക് വന്നിരിക്കുന്നത് . നേരത്തെ മകൾ സരസ്വതീ പൂജ നടത്തിയ ചിത്രങ്ങൾ മുഹമ്മദ് ഷമിയും പങ്ക് വച്ചിരുന്നു. അന്നും കുട്ടിയ്‌ക്ക് നേരെ ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക