ബാഗ്ദാദ് : ഇറാഖ്-യുഎസ് സംയുക്ത ഓപ്പറേഷനിൽ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ നേതാവ് അബ്ദുള്ള മക്കി മുസ്ലെഹ് അൽ-റിഫായ് (അബു ഖാദിജ) കൊല്ലപ്പെട്ടു . ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനിയാണ് ഇക്കാര്യം അറിയിച്ചത്.
ഭീകര സംഘടനയായ ഐഎസിനെതിരെ പോരാടുന്ന യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തോടൊപ്പം ഇറാഖി സുരക്ഷാ സേനയും ഒത്തുചേർന്നാണ് ഓപ്പറേഷൻ നടത്തിയത് . ഇറാഖിലെയും ലോകത്തിലെയും ഏറ്റവും അപകടകാരിയായ തീവ്രവാദികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന വ്യക്തിയാണ് അബ്ദുള്ള മക്കി മുസ്ലെഹ് അൽ-റിഫായ് .
“ഇറാഖികൾ ഇരുട്ടിന്റെയും ഭീകരതയുടെയും ശക്തികൾക്കെതിരെ അവരുടെ ശ്രദ്ധേയമായ വിജയങ്ങൾ തുടരുന്നു. ഇറാഖി നാഷണൽ ഇന്റലിജൻസ് സർവീസിന്റെ വീരന്മാർ, ജോയിന്റ് ഓപ്പറേഷൻസ് കമാൻഡിന്റെയും അന്താരാഷ്‌ട്ര സഖ്യസേനയുടെയും പിന്തുണയും ഏകോപനവും ഉപയോഗിച്ച്, (അബു ഖാദിജ) എന്നറിയപ്പെടുന്ന ഭീകരനായ അബ്ദുള്ള മക്കി മുസ്ലെഹ് അൽ-റുഫായ് എന്ന ഭീകരനെ വിജയകരമായി ഇല്ലാതാക്കി. ഈ സുപ്രധാന സുരക്ഷാ നേട്ടത്തിന് ഇറാഖിനെയും ഇറാഖി ജനതയെയും സമാധാനപ്രിയരായ എല്ലാ രാഷ്‌ട്രങ്ങളെയും ഞങ്ങൾ അഭിനന്ദിക്കുന്നു. “ എന്നാണ് പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: