കോഴിക്കോട് : വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന് ഓരോരുത്തര്‍ക്കും കൂട്ടായ ഉത്തരവാദിത്വമുണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍. കോഴിക്കോട് കോര്‍പ്പറേഷനില്‍ ചേവരമ്പലത്ത് ആരംഭിച്ച അര്‍ബന്‍ ഹെല്‍ത്ത് & വെല്‍നെസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സൗജന്യ പ്രാഥമിക ആരോഗ്യ പരിപാലന കേന്ദ്രങ്ങളാണ് ഹെല്‍ത്ത് & വെല്‍നസ് സെന്ററുകള്‍. കേന്ദ്ര ഗ്രാന്റ് ഉപയോഗിച്ച് നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 24 ഹെല്‍ത്ത് സെന്ററുകളാണ് ആകെ ലക്ഷ്യമാക്കിയത്.
മാനസിക ആരോഗ്യത്തെ ശാരീരികാരോഗ്യം പോലെ തന്നെ ഗൗരവത്തില്‍ സമീപിക്കുന്ന സ്ഥിതി ഉണ്ടാവണം. സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും നിര്‍ഭയത്വത്തോടെ പങ്കുവെക്കാന്‍ ഉതകുന്ന അവസരങ്ങള്‍ ഉണ്ടാകണമെന്നും കേന്ദ്രമന്ത്രി ഓര്‍മ്മപ്പെടുത്തി.
മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: