Entertainment

പഴയ കോമഡിയുമായി തിരിച്ചുവരവിന് ദിലീപ് ; ‘ഹാര്‍ട്ട്ബീറ്റ് കൂടണ്’ എന്ന പാട്ടിനെതിരെ സൈബര്‍ ആക്രമണം കൊഴുപ്പിച്ച് ശത്രുക്കള്‍

നടന്‍ ദിലീപ് തന്‍റെ പഴയ കോമഡിയുമായി തിരിച്ചുവരവിന് ഒരുങ്ങുകയാണ്. പ്രിന്‍സ് ആന്‍റ് ഫാമിലി എന്ന സിനിമയിലെ പാട്ടിന്‍റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ദിലീപിനെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ പാട്ടിനെതിരെ ചില ലോബികള്‍ സൈബര്‍ ആക്രമണം നടത്തുകയാണ്.

Published by

കൊച്ചി: നടന്‍ ദിലീപ് തന്റെ പഴയ കോമഡിയുമായി തിരിച്ചുവരവിന് ഒരുങ്ങുകയാണ്. പ്രിന്‍സ് ആന്‍റ് ഫാമിലി എന്ന സിനിമയിലെ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ദിലീപിനെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ പാട്ടിനെതിരെ ചില ലോബികള്‍ സൈബര്‍ ആക്രമണം നടത്തുകയാണ്.
“ഹാര്‍ട്ട് ബീറ്റ് കൂട് ണ്, കണ്ണില്‍ വെട്ടമേറ് ണ്…
എന്തിന് ഞാന്‍ ചുമ്മാതെ പുഞ്ചിരിക്കണ്…
മുന്നിലായൊരാള്‍ വന്ന് മിന്നിനിക്കണ്
കാതിലിതാ മോഹത്തിന്‍ ബാന്‍റ് കൊട്ടണ്
പൊന്നും നൂല് കരളില്‍ നോറ്റ്
മിന്നുംതാലി തന്നോട്ടെ ഞാന്‍
കാലം കാത്ത് നോമ്പെല്ലാം നോറ്റ്
എന്തോരം കാതോര്‍ത്തു ഞാന്‍…

എന്നിങ്ങനെപ്പോകുന്നു വരികള്‍.

അതില്‍ ഒരു ഗ്രൂവ് ഉണ്ട്. “ഓമനത്തിങ്കള്‍ പെണ്‍കൊടിയേ ഓമലായ് നീ മുന്നില്‍ തെളിയേ….”. അത് ഇപ്പോഴേ ജനം ഏറ്റെടുത്തുകഴിഞ്ഞു. നല്ല ബീറ്റിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. പാട്ട് 3.64 ലക്ഷം പേര്‍ കണ്ട് കഴിഞ്ഞു.

ഒരു ഫാമിലി എന്‍റര്‍ടെയിന്‍മെന്‍റ് മുഴുവന്‍ പാട്ടില്‍ ഒരുക്കിയിട്ടുണ്ട്. ദിലീപിന് കൂട്ടായി കോമഡി കൊഴുപ്പിക്കാന്‍ ബിന്ദുപണിക്കരും ഉണ്ട്. കൂടുതല്‍ സുന്ദരനായ, ഫിറ്റായ, കുറെക്കൂടി പ്രായം കുറഞ്ഞ ദിലീപിനെയാണ് ഇവിടെ കാണുന്നത്.

ചില വാര്‍ത്തസൈറ്റുകളും ഈ പാട്ടിനെതിരെയും ദിലീപിനെതിരെയും വലിയ കടന്നാക്രമണങ്ങളാണ് നടത്തുന്നത്. പ്രിന്‍സ് ആന്‍റ് ഫാമിലിയിലെ പാട്ടിനെക്കുറിച്ച് പറയുന്നതിനേക്കാള്‍ ദിലീപിന്റെ കഴിഞ്ഞ നാല് സിനിമകള്‍ പൊട്ടി എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍.

രജനീകാന്ത് ഇപ്പോഴും തീപ്പെട്ടിക്കൊള്ളിയെറിഞ്ഞ് ബീഡിക്കത്തിക്കുന്നില്ലേ?
ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന ഈ ഗാനത്തില്‍ റൊമാന്‍റിക് എന്ന പേരില്‍ ദിലീപ് എപ്പോഴും കാണിക്കുന്ന ചേഷ്ടകള്‍ തന്നെയാണ് കാണിക്കുന്നത് എന്നതാണ് സൈബര്‍ ആക്രമണക്കാരുടെ ഒരു വിമര്‍ശനം. ബോഡിഗാര്‍ഡ് എന്ന സിനിമ മുതല്‍ കണ്ടുവരുന്ന ദിലീപിന്റെ മാനറിസങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നതാണ് മറ്റൊരു വിമര്‍ശനം. ഇതിനെതിരെ ദിലീപ് ഫാന്‍സ് ഉയര്‍ത്തുന്ന മറുചോദ്യം ഇതാണ്. സൂപ്പര്‍ താരമായ രജനിയ്‌ക്ക് ഏതാനും മാനറിസങ്ങള്‍ മാത്രമേയുള്ളൂ. അത് ഇന്നും രജനി അതേ പോലെ ആവര്‍ത്തിക്കുന്നു. തീപ്പെട്ടിക്കൊള്ളി വായുവില്‍ പറത്തി സിഗരറ്റ് കത്തിക്കുന്നത് ആദ്യ സിനിമകള്‍ മുതല്‍ അവസാന സിനിമ വരെ രജനി ആവര്‍ത്തിക്കുന്നു. ഡാന്‍സിനും രജനി ആവര്‍ത്തിക്കുന്നത് ഒരേ സ്റ്റെപ്പാണ്. പക്ഷെ സൂപ്പര്‍ സ്റ്റാറുകള്‍ മാനറിസങ്ങള്‍ എത്ര ആവര്‍ത്തിച്ചാലും പ്രേക്ഷകര്‍ക്ക് മടുക്കില്ല. അതുകൊണ്ടാണ് അവര്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആകുന്നത്.

പാട്ടിന് ആയിരത്തിലധികം കമന്‍റുകള്‍

ഈ പാട്ടിന്റെ വീഡിയോയ്‌ക്ക് 1000ല്‍ പരം കമന്‍റുകള്‍ വന്നിട്ടുണ്ട്. “ആഹാ ❤ഇത് കൊള്ളാല്ലോ ❤ആ പഴയ എനർജി 🔥🔥my boss ലെവൽ ” എന്നും “ജനപ്രിയ നായകൻ ഒരിക്കൽ തിരിച്ചു വരും 😊അഹ് പഴയ ഫാമിലി നടൻ ആയിട്ട്” എന്നും ചില നല്ല കമന്‍റുകള്‍ വരുമ്പോഴും എതിരായ കമന്‍റുകളും ധാരാളമുണ്ട്. ദിലീപിനെ വളഞ്ഞിട്ടാക്രമിക്കുക എന്നത് ലക്ഷ്യമാക്കിത്തന്നെ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പുതിയ കാലത്തിന്റെ ഗാനരചയിതാവ് വിനായക് ശശികുമാര്‍ ആണ് ഈ ഗാനം രചിച്ചിരിക്കുന്നത്. സനല്‍ ദേവിന്‍റേതാണ് സംഗീതം. പാടിയിരിക്കുന്നത് അഫ്സല്‍. എന്തായാലും ഈ ഗാനത്തില്‍ പുതിയൊരു എനര്‍ജിയുള്ള ദിലീപിനെ കാണാം. പഴയ കാലത്ത് ഹിറ്റാക്കിയ അതേ സ്ലാപ് സ്റ്റിക് കോമഡി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമവും ഉണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക