Entertainment

ഭീഷണിയുടെ പുറത്താണ് ചേട്ടനെ ഇത്തവണ പൊങ്കാലയ്‌ക്ക് വരുത്തിയത് :ആനി

Published by

ആറ്റുകാല്‍ പൊങ്കാല പുണ്യത്തില്‍ പങ്കുചേര്‍ന്ന് നടി ആനി. വീട്ടില്‍ തന്നെയാണ് ആനി ഇത്തവണയും പൊങ്കാല ഇടുന്നത്. ഭര്‍ത്താവ് സംവിധായകന്‍ ഷാജി കൈലാസും ഇത്തവണ കൂടെയുള്ളതിന്റെ സന്തോഷത്തിലാണ് ആനി. ഒരു ഭീഷണിയുടെ പുറത്താണ് ഷാജി കൈലാസിനെ ഇത്തവണ ഇവിടെ പിടിച്ചു നിര്‍ത്തിയതെന്നും ആനി മാധ്യമങ്ങളോട് പ്രതികരിച്ചു.

 

ഇതെല്ലാം അമ്മയുടെ അനുഗ്രമായി കാണുന്നു. ഇത്തവണ ചേട്ടനും ഒപ്പമുണ്ട്. അതും വലിയൊരു സന്തോഷത്തിന് കാരണമാണ്. ഒരു ഭീഷണിയുടെ പുറത്താണ് അദ്ദേഹത്തെ ഇത്തവണ വരുത്തിയത്. അവിടെ വര്‍ക്ക് നടക്കുന്നതുകൊണ്ട് എന്നോട് ഇട്ടോളാന്‍ പറഞ്ഞു. അത് പറ്റില്ല, അനുഗ്രഹം വേണമെങ്കില്‍ നേരിട്ട് തന്നെ വരണം, റെക്കമെന്റേഷനൊന്നും പറ്റില്ലെന്ന് പറഞ്ഞു

 

പിന്നെ പതിവ് പോലെ എല്ലാവരും ഒരുമിച്ചിടുന്നു. അതിന്റെ കൂടെ കൊല്ലം തോറും എനിക്കൊരു അടുപ്പ് കൂടുന്നു എന്ന സന്തോഷം ഉള്ളിലുണ്ട്. വിവാഹം കഴിഞ്ഞ സമയത്ത് അമ്മ അമ്പലത്തിന്റെ അടുത്തുള്ള വീട്ടില്‍ കൊണ്ടുപോയി അവിടെ പൊങ്കാല ഇടുമായിരുന്നു. അമ്മയ്‌ക്ക് ഭയങ്കര ഇഷ്ടമായിരുന്നു അവിടെ പോയി ഇടുന്നത്. പിന്നീട് ആരോഗ്യം മോശമായതോടെ ഞാന്‍ തന്നെ പോകാന്‍ തുടങ്ങി.”

 

”അമ്മയ്‌ക്ക് വരാന്‍ പറ്റാത്തതിന്റെ വിഷമം ഉണ്ടായിരുന്നു. അതു മനസിലാക്കി പിന്നീട് ഞാന്‍ വീട്ടില്‍ തന്നെ ഇടാന്‍ തുടങ്ങി” എന്നാണ് ആനി പറയുന്നത്. അതേസമയം, താന്‍ ഇപ്പോള്‍ ജോജുവിന്റെ ഒരു സിനിമയുടെ തിരക്കഥ പ്രവര്‍ത്തനത്തിലാണെന്നും എകെ സാജന്‍ ആണ് തിരക്കഥ എഴുതുന്നതെന്നും ഷാജി കൈലാസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by